
സ്കൂള്‍ കാലത്തെ പ്രണയകഥയുമായി ഒരു മലയാള സിനിമ കൂടി ഒരുങ്ങുകയാണ്. നീര്‍മാതളം പൂത്തകാലം എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചെന്താമര പൂവിൻ എന്ന ഗാനമാണ് പുറത്തുവിട്ടത്.
നീര്‍മാതളം പൂത്തകാലം കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത് എ ആര്‍ അമൽ കണ്ണൻ ആണ്. ഹരിഹരൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് ചന്ദ്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ ആണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.