'കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വിദ്വേഷപരമായ ഉള്ളടക്കത്തിന്റെ പേരിൽ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സിനിമയിലെ വെറുപ്പിനെയും ഭക്ഷണ രാഷ്ട്രീയത്തെയും ചോദ്യം ചെയ്ത വേടൻ, ജനങ്ങളോട് ജാഗ്രത പുലർത്താനും പറഞ്ഞു.

ൻ വിവാദമായി മാറിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും വിമർശനങ്ങൾക്കും വിവാദ​ങ്ങൾക്കും കാരണമായിരിക്കുകയാണ്. വിദ്വേഷപരമായ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് വിവാ​ദങ്ങൾക്ക് കാരണം. കേരള സ്റ്റോറി 2നെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വിഷത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് റാപ്പർ വേടൻ.

ഒരു സിനിമയിൽ ഇത്രയും വെറുപ്പ് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഭാവിയിൽ കേരളത്തോട് എന്തെല്ലാം കാണിക്കാൻ പറ്റുമെന്ന് വേടൻ ചോദിക്കുന്നു. നമ്മള്‍ സമാധാനമായി ജീവിക്കുമ്പോഴാണ് ഭക്ഷണ രാഷ്ട്രീയവും കൊണ്ട് കേരളത്തിലേക്ക് വന്നിരിക്കുന്നതെന്നും വേടൻ പറയുന്നു. ഒരു സ്റ്റേജ് ഷോയിൽ സംസാരിക്കുകയായിരുന്നു വേടൻ.

'ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ എന്തൊക്കെ അവര്‍ക്ക് നമ്മോട് ചെയ്യാന്‍ പറ്റും. മനസിലായോ. ശ്രദ്ധിച്ചും കണ്ടും ജീവിക്കണം. പ്രോപ്പറായുള്ള വിദ്യാഭ്യാസം എടുത്തോണം. പൊളിറ്റിക്കല്‍ എജ്യൂക്കേഷന്‍. ഇല്ലെങ്കില്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയാ. എനിക്കിത് പറയാതിരിക്കാം. പാട്ടും പാടി കാശും വാങ്ങി തിരികെ പോകാം. അത് ചെയ്യാത്തത് എന്താന്ന് അറിയോ. നിങ്ങളെല്ലാവരും എന്‍റെ സഹമനുഷ്യരാണെന്ന് എനിക്ക് കാണാന്‍ പറ്റുന്നത് കൊണ്ടും നിങ്ങള്‍ക്കത് കാണാന്‍ പറ്റുന്നതും കൊണ്ടാണ്. നമ്മള്‍ എല്ലാ പ്രശ്നങ്ങളിലും ഒന്നായി നില്‍ക്കുന്നവരാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോളും നമ്മള്‍ ഒരുമിച്ച് നിന്നു. നമ്മള്‍ സമാധാനമായി ജീവിക്കുമ്പോള്‍ ഇവന്മാര് കാണിക്കുന്ന പരിപാടി കണ്ടോ. ഭക്ഷണ രാഷ്ട്രീയം കൊണ്ട് വന്നേക്കുവ കേരളത്തില്‍', എന്നാണ് വേടൻ പഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming