Meow Song : 'ചുണ്ടെലി ചുരുണ്ടെലി'; ലാല്‍ ജോസ് ചിത്രത്തില്‍ സൗബിന്‍റെ പാട്ട്: വീഡിയോ

Published : Dec 05, 2021, 05:46 PM IST
Meow Song : 'ചുണ്ടെലി ചുരുണ്ടെലി'; ലാല്‍ ജോസ് ചിത്രത്തില്‍ സൗബിന്‍റെ പാട്ട്: വീഡിയോ

Synopsis

സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്

സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ലാല്‍ജോസ് (Laljose) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മ്യാവൂ' (Meow). ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറായി സൗബിന്‍ എത്തുന്ന ചിത്രത്തില്‍ അയാളുടെ ഭാര്യയുടെ റോളിലെത്തുന്നത് മംമ്ത മോഹന്‍ദാസ് ആണ്. ചിത്രത്തിലെ 'ഹിജാബി' എന്ന ഗാനം നേരത്തെ പുറത്തെത്തിയത് ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രൊമോഷണല്‍ ഗാനവും (Promo Song) പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗബിന്‍ തന്നെയാണ്.

ഡോ: ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് ഷൊര്‍ണൂര്‍, ഛായാഗ്രഹണം അജ്‍മല്‍ സാബു, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, കലാസംവിധാനം അജയ് മങ്ങാട്സ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, സൗണ്ട് ഡിസൈന്‍ ജിതിന്‍ ജോസഫ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍, വരികള്‍ സുഹൈല്‍ കോയ, കളറിസ്റ്റ് ശ്രിക് വാര്യര്‍.

അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണ് ഇത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ക്രിസ്‍മസ് റിലീസ് ആയി ഈ മാസം 24ന് ചിത്രം തിയറ്ററുകളിലെത്തും.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി