'ദേവര' ഫസ്റ്റ് നമ്പര്‍ 'ദാവൂദി' ഇറങ്ങി: അറബിക് കുത്തിന്‍റെ മണമുണ്ടല്ലോയെന്ന് ഫാന്‍സ് അനിരുദ്ധിനോട് !

Published : Sep 04, 2024, 10:26 PM IST
'ദേവര' ഫസ്റ്റ് നമ്പര്‍ 'ദാവൂദി' ഇറങ്ങി: അറബിക് കുത്തിന്‍റെ മണമുണ്ടല്ലോയെന്ന് ഫാന്‍സ് അനിരുദ്ധിനോട് !

Synopsis

അതേ സമയം ഗാനത്തിന് അനിരുദ്ധ് ബീസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ചെയ്ത അറബിക്ക് കുത്ത് ഗാനത്തിന്‍റെ ചില സാമ്യങ്ങളുണ്ട് എന്ന വിമര്‍ശനവും വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്. 

ഹൈദരബാദ്: കൊരട്ടാല ശിവയുടെ ദേവര: പാർട്ട് 1ലെ രണ്ടാം ഗാനം പുറത്തിറങ്ങി. അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച 'ദാവൂദി' എന്ന ഫാസ്റ്റ് നമ്പറിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. നായകനായ ജൂനിയര്‍ എന്‍ടിആറും, ജാന്‍വി കപൂറും മത്സരിച്ചുള്ള ഡാന്‍സ് രംഗമാണ് വീഡിയോയില്‍. നേരത്തെ ഇറങ്ങിയ സ്ലോ നമ്പറായ പുട്ടാല വന്‍ വിജയം നേടിയിരുന്നു. 

അതേ സമയം ഗാനത്തിന് അനിരുദ്ധ് ബീസ്റ്റ് എന്ന ചിത്രത്തിന് വേണ്ടി ചെയ്ത അറബിക്ക് കുത്ത് ഗാനത്തിന്‍റെ ചില സാമ്യങ്ങളുണ്ട് എന്ന വിമര്‍ശനവും വീഡിയോയ്ക്ക് അടിയില്‍ വരുന്നുണ്ട്. അതേ സമയം ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. യുഎസില്‍ അടക്കം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു. 

തെലുങ്കില്‍ വരാനിരിക്കുന്ന ചിത്രങ്ങളൂടെ കൂട്ടത്തില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒന്നാണ് ദേവര പാര്‍ട്ട് 1. 2024 ഒക്ടോബര്‍ 10 ആണ് ചിത്രത്തിന്‍റെ റിലീസ് തീയതി. ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ 30-ാം ചിത്രമായ ദേവരയുടെ പ്രഖ്യാപനം 2021 ഏപ്രിലില്‍ ആയിരുന്നു. അതേസമയം ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത് 2023 മെയ് മാസത്തില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ചു. ‌

ഹൈദരാബാദിന് പുറമെ ഗോവയിലും ചിത്രത്തിന് ഷെഡ്യൂള്‍ ഉണ്ടായിരുന്നു. പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിന് ആണ്. 

11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ: വിജയിയുടെ ഗോട്ട് കൊയ്യുന്ന കോടികളുടെ കണക്ക് അത്ഭുതപ്പെടുത്തുന്നത് !

കമല്‍ഹാസന് പകരം ജനപ്രിയ താരം: ബിഗ് ബോസ് തമിഴിന്‍റെ പുതിയ ഹോസ്റ്റ് പ്രമോ വീഡിയോ പുറത്ത്
 

PREV
click me!

Recommended Stories

മൂന്ന് വയസ് വരെ വിക്ക്, ശബരിമലയിൽ പോയി വന്നപ്പോൾ അതില്ല; സ്റ്റാർ സിങ്ങറിലെ സൂര്യ നാരായണൻ
അന്ന് തെരുവോരത്ത് ​ഭിക്ഷയെടുത്തു, ഇന്ന് ലക്ഷക്കണക്കിന് ആരാധകരുള്ള ​ഗായകൻ ! ഇത് 'കുട്ടുമ കുട്ടൂ'വിന്റെ കഥ