Darshana Song : പ്രണവിന്റെ ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ‘ദർശന'

Web Desk   | Asianet News
Published : Dec 01, 2021, 06:27 PM IST
Darshana Song : പ്രണവിന്റെ ‘ഹൃദയം'; പതിനഞ്ച് മില്യൺ കാഴ്ചക്കാരുമായി ‘ദർശന'

Synopsis

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'.

വിനീത് ശ്രീനിവാസന്റെ(Vineeth Sreenivasan) സംവിധാനത്തിൽ പ്രണവ് മോഹൻലാൽ(Pranav Mohanlal) നായകനാകുന്ന ചിത്രമാണ് ഹൃദയം(Hridayam). ഒരിടവേളക്ക് ശേഷമെത്തുന്ന പ്രണവിന്റെ ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ സിനിമ കൂടി ആയിരുന്നു ഇത്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ നൽകിയ സ്വീകാര്യത തന്നെ അതിന് തെളിവാണ്. ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടി കഴിഞ്ഞു. ഇപ്പോഴിതാ ഈ ​ഗനത്തിന്റെ കാഴ്ചക്കാരെ സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്. 

ഇതിനോടകം 15 മില്യൺ കാഴ്ചക്കാരെയാണ് ദർശന ​ഗാനം സ്വന്തമാക്കിയിരിക്കുന്നത്. ​ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഹേഷാം അബ്ദുൾ വഹാബാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഹേഷാമിനൊപ്പം ദർശന രാജേന്ദ്രനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ആരുൺ അലാട്ടിന്റെതാണ് വരികൾ. 

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.

PREV
Read more Articles on
click me!

Recommended Stories

'ഓൾഡ് ഈസ് ഗോൾഡ്' അല്ല, ഓൾഡ് ഈസ് 'വൈബ്'; 90-കളിലെ പാട്ടുകളെ പ്രണയിക്കുന്ന കേരളത്തിലെ ജെൻ സി!
അച്ഛനും മകനും മത്സരിച്ച് അഭിനയിച്ച പടം; 'ആശകൾ ആയിര'ത്തിലെ മനോഹര ​ഗാനമെത്തി