Sathyam Mathrame Bodhippikku : പൊലീസ് ഓഫീസറായി ധ്യാൻ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ' പ്രൊമോ സോം​ഗ്

Web Desk   | Asianet News
Published : Jan 09, 2022, 07:41 PM IST
Sathyam Mathrame Bodhippikku : പൊലീസ് ഓഫീസറായി ധ്യാൻ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ' പ്രൊമോ സോം​ഗ്

Synopsis

സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ധ്യാൻ ശ്രീനിവാസൻ(Dhyan Sreenivasan) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘വിന്റെ (Sathyam Mathrame Bodhippikku) പ്രൊമോ സോം​ഗ് പുറത്തുവിട്ടു. ഷിൻസി നോബളിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

സാഗര്‍ തന്നെയാണ് തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അജേഷ് ആനന്ദാണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ധ്യാൻ എത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറാകും ചിത്രമെന്നാണ് സൂചനകൾ. ഇതുവരെ കാണാത്ത അഭിനയമാകും ധ്യാന്‍ കാഴ്ചവയ്ക്കുക എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 

 
’സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും അണിനിരക്കുന്നു. 

ലൈന്‍ പ്രാഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ചൂ ജെ പ്രോജക്ട് ഡിസൈനര്‍ മാര്‍ട്ടിന്‍ ജോര്‍ജ് ആറ്റാവേലില്‍. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്‌സാണ്ടര്‍. ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍ പ്രവീണ്‍ വിജയ്.

PREV
Read more Articles on
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി