Kallan D'Souza song : 'തനിച്ചാകുമീ'; ഷഹബാസ് അമന്‍റെ ആലാപനത്തില്‍ 'കള്ളന്‍ ഡിസൂസ'യിലെ ഗാനം

Published : Jan 07, 2022, 11:48 PM IST
Kallan D'Souza song : 'തനിച്ചാകുമീ'; ഷഹബാസ് അമന്‍റെ ആലാപനത്തില്‍ 'കള്ളന്‍ ഡിസൂസ'യിലെ ഗാനം

Synopsis

പ്രശാന്ത് കര്‍മ്മയുടെ സംഗീതം

സൗബിന്‍ ഷാഹിറിനെ നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കള്ളന്‍ ഡിസൂസ. ദുല്‍ഖര്‍ നായകനായി 2015ല്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ചാര്‍ലി'യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ആണ് ഈ ചിത്രം. ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'തനിച്ചാകുമീ വെയില്‍ പാതയില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. പ്രശാന്ത് കര്‍മ്മയുടെ സംഗീതത്തില്‍ ഷഹബാസ് അമന്‍ ആണ് ആലാപനം.

സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ: റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ്ണ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജീര്‍ ബാബയുടേതാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസ്സല്‍ ജയ്‍നി, സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ, പശ്ടാത്തല സംഗീതം കൈലാഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഷൈനു ചന്ദ്രന്‍, സിലക്സ് എബ്രഹാം, സനല്‍ വി ദേവന്‍, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, ആക്ഷന്‍ കൊറിയോഗ്രഫി മാഫിയ ശശി, സൗണ്ട് മിക്സിംഗ് വിപിന്‍ നായര്‍, പബ്ലിസിറ്റി ഡിസൈന്‍സ് സജേഷ് പാലായ്. ഈ മാസം 27ന് തിയറ്ററുകളില്‍ എത്തും.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി