എ ആര്‍ റഹ്മാന്‍റെ ഈണത്തില്‍ പ്രണയ നായകനായി സുശാന്ത് സിംഗ്; 'ദില്‍ ബേചാര'യിലെ പുതിയ ഗാനം

Published : Jul 15, 2020, 03:02 PM IST
എ ആര്‍ റഹ്മാന്‍റെ ഈണത്തില്‍ പ്രണയ നായകനായി സുശാന്ത് സിംഗ്; 'ദില്‍ ബേചാര'യിലെ പുതിയ ഗാനം

Synopsis

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി വഴി ഡയറക്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം 24നാണ് റിലീസ്. 

സുശാന്ത് സിംഗ് എന്ന നടനോട് സിനിമാപ്രേമികള്‍ക്കുണ്ടായിരുന്ന ഇഷ്ടത്തിന്‍റെ തെളിവാണ് അദ്ദേഹത്തിന്‍റെ അവസാനചിത്രം 'ദില്‍ ബേചാര'യുടെ പ്രൊമോഷന്‍ മെറ്റീരിയലുകള്‍ക്കു ലഭിക്കുന്ന വലിയ സ്വീകാര്യത. നേരത്തെ പുറത്തെത്തിയ ട്രെയ്‍ലര്‍ ലൈക്കുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ചിരുന്നു. ഈ മാസം ആറിന് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ട്രെയ്‍ലറിന് ഇതിനകം ലഭിച്ചിരിക്കുന്നത് ഒരു കോടിയില്‍ പരം ലൈക്കുകളാണ്. പിന്നാലെയെത്തിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ട്രാക്കിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രണയഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

'താരെ ഗിന്‍' എന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എ ആര്‍ റഹ്മാന്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യ. മോഹിത് ചൗഹാനും ശ്രേയ ഘോഷാലും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. മുകേഷ് ഛബ്ര സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തില്‍ സുശാന്തിന്‍റെ നായികയായിരിക്കുന്നത് സഞ്ജന സംഗിയാണ്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഡിസ്‍നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപി വഴി ഡയറക്ട് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം 24നാണ് റിലീസ്. 

PREV
click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി