Keshu Ee Veedinte Nadhan : 'കേശുവേട്ട'ന് വേണ്ടി പാടി യേശുദാസ്; സം​ഗീതം നാദിർഷ, ദിലീപ് ചിത്രത്തിലെ ​ഗാനം

Web Desk   | Asianet News
Published : Dec 10, 2021, 07:55 PM IST
Keshu Ee Veedinte Nadhan : 'കേശുവേട്ട'ന് വേണ്ടി പാടി യേശുദാസ്; സം​ഗീതം നാദിർഷ, ദിലീപ് ചിത്രത്തിലെ ​ഗാനം

Synopsis

നാദിര്‍ഷയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

ടൻ ദിലീപിനെ(Dileep) കേന്ദ്ര കഥാപാത്രമാക്കി നാദിർഷ ഒരുക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ'( Keshu Ee Veedinte Nadhan). കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യത്തെ വീഡിയോ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

നാദിർഷ സം​ഗീതം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസാണ്. സുജേഷ് ഹരിയാണ് വരികൾ എഴുതിയിരിക്കുന്നത്.  ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ദിലീപിനൊപ്പം ഉർവശിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സുഗീതിന്റെ സംവിധാനത്തിലെത്തിയ 'മൈ സാന്റ'യാണ് തൊട്ടുമുന്‍പെത്തിയ ദിലീപ് ചിത്രം. അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍. 

PREV
Read more Articles on
click me!

Recommended Stories

വിജയ് യേശുദാസിന്‍റെ ക്രിസ്‍മസ് ​ഗാനം; ആസ്വാദകപ്രീതി നേടി 'ഈ രാത്രിയില്‍'
സാം സി എസിന്‍റെ സംഗീതം; 'കറക്ക'ത്തിലെ വീഡിയോ ഗാനം എത്തി