Dulquer Salmaan : 'അച്ചമില്ലൈ അച്ചമില്ലൈ..'; ആദ്യമായി തമിഴ് സിനിമയ്ക്ക് വേണ്ടി പാടി ദുൽഖർ

Web Desk   | Asianet News
Published : Jan 13, 2022, 02:34 PM IST
Dulquer Salmaan : 'അച്ചമില്ലൈ അച്ചമില്ലൈ..'; ആദ്യമായി തമിഴ് സിനിമയ്ക്ക് വേണ്ടി പാടി ദുൽഖർ

Synopsis

ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ഭിനയത്തിന് പുറമെ താനൊരു മികച്ച ​ഗായകനാണെന്ന് കൂടി തെളിയിച്ച യുവതാരമാണ് ദുൽഖർ സൽമാൻ(Dulquer Salmaan). മലയാളത്തിൽ ഇതിനോടകം നിരവധി ​ഗാനങ്ങൾക്ക് ശബ്ദമാകാൻ ദുൽഖറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി തമിഴിൽ ​ഗാനം ആലപിച്ചിരിക്കുകയാണ് താരം.  'ഹേയ് സിനാമിക' (Hey Sinamika)യിലാണ് ദുൽഖർ പാടുന്നത്. ബൃന്ദ മാസ്റ്റര്‍ (Brinda Master) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നതും ദുൾഖർ തന്നെയാണ്. 

ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സംഗീത സംവിധാനം ഗോവിന്ദ് വസന്തയും വരികൾ മദൻ കർക്കിയുമാണ്. 'അച്ചമില്ലൈ..' എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ.

ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍.  'കാക്ക കാക്ക', 'വാരണം ആയിരം', 'കടൽ', 'പികെ', 'തെരി' എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ 'ബിഗ് ബ്രദർ', 'ആദ്യരാത്രി', 'അതിരൻ', 'മധുരരാജ' എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.

PREV
Read more Articles on
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി