Joju George song : 'ചന്ദ്രകലാധരന്‍'; അയ്യപ്പ ഭക്തിഗാനവുമായി ജോജു ജോര്‍ജ്

Published : Jan 12, 2022, 10:59 PM IST
Joju George song : 'ചന്ദ്രകലാധരന്‍'; അയ്യപ്പ ഭക്തിഗാനവുമായി ജോജു ജോര്‍ജ്

Synopsis

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം

താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയ്ക്കുവേണ്ടി അയ്യപ്പ ഭക്തിഗാനം ആലപിച്ച് ജോജു ജോര്‍ജ് (Joju George). ജോജുവിനൊപ്പം നരെയ്‍ന്‍, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രം 'അദൃശ്യ'ത്തിലാണ് ജോജു ആലപിച്ച ഭക്തിഗാനമുള്ളത്. 'ചന്ദ്രകലാധരന്‍ തന്‍ മകനേ' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വരികള്‍ ബി കെ ഹരിനാരായണന്‍റേതാണ്. സംഗീതം രഞ്ജിന്‍ രാജ്‍.

മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കപ്പെട്ട സിനിമയാണ് അദൃശ്യം. കയല്‍ ആനന്ദി, പവിത്ര ലക്ഷ്‍മി , ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദ്ദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരെയ്‍ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. നവാഗതനായ സാക് ഹാരിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഫോറന്‍സിക്, കള എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്‍സിനൊപ്പം യുഎഎന്‍ ഫിലിം ഹൗസ്, എഎഎആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചെന്നൈയിലും പോണ്ടിച്ചേരിയിലുമായിട്ടായിരുന്നു ചിത്രീകരണം. പാക്ക്യരാജ് രാമലിംഗം രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പുഷ്‍പരാജ് സന്തോഷ് ആണ്. പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സെന്‍റ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി