‘ഇതെന്റെ ആദ്യ തമിഴ് ഗാനം’; ഹേ സിനാമികയില്‍ പിന്നണി​ഗായകനായി ദുല്‍ഖര്‍

Web Desk   | Asianet News
Published : Apr 15, 2021, 08:55 AM IST
‘ഇതെന്റെ ആദ്യ തമിഴ് ഗാനം’; ഹേ സിനാമികയില്‍ പിന്നണി​ഗായകനായി ദുല്‍ഖര്‍

Synopsis

എന്റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനിമാകയിലൂടെ ആദ്യമായി ഞാന്‍ തമിഴ് പാട്ട് പാടി എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്.

ഭിനയം മാത്രമല്ല പാട്ടും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച താരമാണ്  ദുല്‍ഖര്‍ സല്‍മാന്‍. നിരവധി ​ഗാനങ്ങൾ ദുൽഖറിന്റെ ശബ്ദത്തിൽ മലയാളികൾ കേട്ടു. ഇപ്പോഴിതാ തമിഴ് പ്രേക്ഷകരെയും പാട്ടിലൂടെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് താരം. ഹേ സിനാമിക എന്ന റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ പാടിയത്.

തന്റെ ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം അറിയിച്ചത്. എന്റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനിമാകയിലൂടെ ആദ്യമായി ഞാന്‍ തമിഴ് പാട്ട് പാടി എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Sang for the first time in tamizh for our beloved film #HeySinamika !! It’s a super cool track ! Govind’s epic music, Madan sirs soulful lyrics & Brinda masters brilliant direction!Blessed!

Posted by Dulquer Salmaan on Wednesday, 14 April 2021

പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. കൊവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ആരംഭിച്ചത്. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി