ഒരു ഇടവേളയ്ക്ക് ശേഷം ഗായിക മിൻമിനി പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്തുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന 'സ്പാ' എന്ന ചിത്രത്തിനായി മധു ബാലകൃഷ്ണനൊപ്പം ആലപിച്ച ഗാനം പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി 12-ന് റിലീസ് ചെയ്യും.

രിടവേളയ്ക്ക് ശേഷം സിനിമാ പിന്നണി ​ഗാനരം​ഗത്തേക്ക് തിരിച്ചെത്തി മലയാളത്തിന്റെ പ്രിയ ​ഗായിക മിൻമിനി. എബ്രിഡ് ഷൈൻ ചിത്രം 'സ്പാ'യിൽ മിൻമിനി പാടിയ ​ഗാനം റിലീസ് ചെയ്തു. മിൻമിനിയും മധു ബാലകൃഷ്ണനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 80കളെ ഓർമിപ്പിക്കുന്ന വിധമുള്ള പാട്ടാണ് പുറത്തിറങ്ങിയത്. ബി കെ. ഹരിനാരായണന്റെ വരികൾക്ക് ഇഷാൻ ചബ്ര സംഗീതം ഒരുക്കിയിരിക്കുന്നു.

സ്പാ ഫെബ്രുവരി 12ന് റിലീസിനെത്തും. ചിത്രത്തിന്റെ കഥയൊരുക്കിയതും സംവിധാനം ചെയ്യുന്നതും എബ്രിഡ് ഷൈൻ ആയത് കൊണ്ട് പ്രേക്ഷകരുടെ ധാരണകൾക്ക് അപ്പുറത്തായിരിക്കും സിനിമ. ചിത്രം സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിക്കുന്നു. റിയാലിറ്റി സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സംവിധായകനാണ് എബ്രിഡ് ഷൈൻ. ഒരുപാട് താരങ്ങൾ അഭിനയിക്കുന്ന ഈ സിനിമയിലൂടെ ഒരു 'സ്പാ' ഇഫെക്ട് തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജർ രവിജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇതിനൊക്കെ പുറമേ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി ചിത്രത്തിൽ ഉണ്ടാവും.

Hridayavathi - Video Song | Spa | Abrid Shine | Ishaan Chhabra

ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഇഷാൻ ഛബ്ര.വരികൾ ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ. ആനന്ദ് ശ്രീരാജ്. എഡിറ്റർ മനോജ്. ഫൈനൽ മിക്സ് എം.ആർ. രാജകൃഷ്ണൻ.സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് ശ്രീ ശങ്കർ. പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ. മേക്കപ്പ് പി.വി.ശങ്കർ. സ്റ്റണ്ട് മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ ആർച്ച എസ്.പാറയിൽ. ഡി ഐ ആക്ഷൻ ഫ്രെയിംസ് മീഡിയ. കളറിസ്റ്റ് സുജിത്ത്സദാശിവൻ. സ്റ്റിൽസ് നിദാദ് കെ.എൻ. വിഎഫ്എക്സ് മാർജാര. പി ആർ ഒ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. 'സ്പാ ' വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming