പ്രണയമൊഴുകും 'ഈ വഴിയേ'; ഹരിചരണിന്‍റെ മ്യൂസിക് ആല്‍ബം വൈറലാകുന്നു

Published : May 10, 2019, 11:07 AM ISTUpdated : May 10, 2019, 11:10 AM IST
പ്രണയമൊഴുകും 'ഈ വഴിയേ'; ഹരിചരണിന്‍റെ  മ്യൂസിക് ആല്‍ബം വൈറലാകുന്നു

Synopsis

തീവ്രമായ ഒരു പ്രണയത്തെ അതി തീവ്രമായ ഗാനത്തിലൂടെയും സുന്ദരമായ ദൃശ്യത്തിലൂടെയും കൂടുതല്‍ ആസ്വാദ്യകരമാക്കുകയാണ് ജാലകവാതില്‍ എന്ന പാട്ട്. 

തിരുവനന്തപുരം: സംഗീതം പോലെ മനോഹരമാണ് പ്രണയവും. വേര്‍പിരിക്കാനാകാത്ത വിധം ഇഴചേര്‍ന്ന പാട്ടിനെയും പ്രണയത്തെയും മനസ്സില്‍ കാത്തുസൂക്ഷിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയമൊഴുകുന്ന വഴിയില്‍ സംഗീതത്തെ സമന്വയിപ്പിക്കുകയാണ് 'ഈ വഴിയേ' എന്ന മ്യൂസിക് ആല്‍ബം. ആല്‍ബത്തില്‍ ഹരിചരൺ പാടിയ ജാലക വാതിലുകൾ എന്ന പ്രണയ ഗാനം ഹിറ്റ് ചാർട്ടില്‍ ഇടം നേടുകയാണ്.

തീവ്രമായ ഒരു പ്രണയത്തെ അതി തീവ്രമായ ഗാനത്തിലൂടെയും സുന്ദരമായ ദൃശ്യത്തിലൂടെയും കൂടുതല്‍ ആസ്വാദ്യകരമാക്കുകയാണ് ജാലകവാതില്‍ എന്ന പാട്ട്. യൂ ടൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. മാധ്യമ പ്രവർത്തകൻ ആർ ബിനോയ് കൃഷ്ണൻ രചന നിർവഹിച്ച ഗാനത്തിന് ഈണമിട്ടിരിക്കുന്നത് പ്രവാസി മലയാളിയായ കെ ബി ശ്രീജിത്താണ്.

യാത്രയ്ക്കൊടുവിൽ , പൂട്ട് , സിഞ്ജാർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ  സതീഷ് രാമചന്ദ്രൻ പശ്ചാത്തല സംഗീതവും സംഗീത മേൽനോട്ടവും നിർവഹിച്ചിരിക്കുന്നു. ജീവ ജോസഫ് അമൃത എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ഹക്കിം ഷാ ഹുസൈൻ ആണ് സംവിധാനം.

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്