യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം; 'മാരീചനി'ലെ 'ഫഫ സോംഗ്' എത്തി

Published : Jul 09, 2025, 05:13 PM IST
fafa song lyrical from Maareesan fahadh faasil Yuvan Shankar Raja vadivelu

Synopsis

ഫഹദും വടിവേലുവും പ്രധാന താരങ്ങള്‍

വടിവേലു, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാരീചലിനെ ഗാനം പുറത്തെത്തി. ഫഫ സോംഗ് എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. മദന്‍ ഗാര്‍ഗിയുടേതാണ് വരികള്‍. മതിച്ചിയം ബാലയാണ് ആസാപനം. ഫഹദ് ഫാസിലിന്‍റെ കഥാപാത്രമാണ് ഗാനത്തില്‍ ഉടനീളം ഉള്ളത്.

വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒരുമിക്കുന്ന ചിത്രമാണ് ഇത്. ഒരു ഫീല്‍ ഗുഡ് ചിത്രം പോലെ തോന്നിപ്പിച്ച് സസ്പെന്‍സിന്‍റേതായ മൂഡ് സൃഷ്ടിക്കുന്നതാണ് നേരത്തെ പുറത്തെത്തിയ ടീസര്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസറിന്‍റെ ഏറിയ ഭാഗത്തും ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന ഫഹദിന്‍റെയും വടിവേലുവിന്‍റെയും കഥാപാത്രങ്ങള്‍ ആയിരുന്നു.

ഇവര്‍ക്കൊപ്പം കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിങ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബൈയ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം യുവന്‍ ശങ്കര്‍ രാജ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഇ 4 എക്സ്പെരിമെന്‍റ്സ് എല്‍എല്‍പി, കഥ, തിരക്കഥ, സംഭാഷണം, ക്രിയേറ്റീവ് ഡയറക്ടര്‍ വി കൃഷ്ണ മൂര്‍ത്തി, ഛായാഗ്രഹണം കലൈസെല്‍വന്‍ ശിവജി, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, വസ്ത്രാലങ്കാരം ദിനേശ് മനോഹരന്‍, മേക്കപ്പ് അബ്ദുള്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം മഹേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ ജയ് സമ്പത്ത്, സൗണ്ട് മിക്സിംഗ് എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സ്റ്റണ്ട്സ് ഫീനിക്സ് പ്രഭു, വിഎഫ്എക്സ് ലവന്‍ ആന്‍ഡ് കുശന്‍, ഡിഐ നാക്ക് സ്റ്റുഡിയോസ്, സ്റ്റില്‍സ് ഷെയ്ക് ഫരീദ്, വരികള്‍ മദന്‍ ഗാര്‍ഗി, ശബരിവാസന്‍ ഷണ്മുഖം, പോസ്റ്റേഴ്സ് യെല്ലോ ടൂത്ത്സ്, നെഗറ്റീവ് റൈറ്റ് ഹോള്‍ഡര്‍ എ പി ഇന്‍റര്‍നാഷണല്‍.

ദിലീപ് നായകനായ വില്ലാളി വീരന്‍ അടക്കമുള്ള സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ആളാണ് സുധീഷ് ശങ്കര്‍. വില്ലാളി വീരന്‍റെ നിര്‍മ്മാണവും സൂപ്പര്‍ ഗുഡ് ഫിലിംസ് ആയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്