'കുഞ്ഞെല്‍ദോ'യുടെ അവസാന സ്‌കൂള്‍ ദിനം; ആസിഫ് അലി ചിത്രത്തിലെ വീഡിയോ ഗാനം

Published : Mar 08, 2020, 06:21 PM IST
'കുഞ്ഞെല്‍ദോ'യുടെ അവസാന സ്‌കൂള്‍ ദിനം; ആസിഫ് അലി ചിത്രത്തിലെ വീഡിയോ ഗാനം

Synopsis

ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍. ശ്രീജിഷ് ചോലയിലാണ് പാടിയിരിക്കുന്നത്. 

ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'ഫെയര്‍വെല്‍ സോംഗ്' എന്ന വിശേഷണത്തോടെ എത്തിയിരിക്കുന്ന ഗാനം ആസിഫ് അലി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ അവസാന സ്‌കൂള്‍ദിനം ചിത്രീകരിക്കുന്ന ഒന്നാണ്.

'ഇടനാഴിയില്‍ ഓടിക്കയറണ്..' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍. ശ്രീജിഷ് ചോലയിലാണ് പാടിയിരിക്കുന്നത്. 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ഞിരാമായണം, എബി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറാണ് ഇത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെല്‍ദോ'യുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്