​Malayankunju Song : എ ആർ റഹ്മാന്റെ ​'ചോലപ്പെണ്ണേ..​'; ഫഹദിന്റെ ​'മലയൻകുഞ്ഞ്' ആദ്യഗാനം എത്തി

By Web TeamFirst Published Jul 12, 2022, 7:19 PM IST
Highlights

ചിത്രം ജൂലൈ 22ന് തിയറ്ററുകളിൽ എത്തും.

ഹദ് (Fahadh Faasil) നായകനാകുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്' (Malayankunju). നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞ്' ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 22ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എ ആർ റഹ്മാൻ ആണ് സം​ഗീത സംവിധാനം. 

വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. 'ചോലപെണ്ണെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രൊമോ റിലീസ് ചെയ്തിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ വീണ്ടും ഒരു മലയാളം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. 'യോദ്ധ'യാണ് ഇതിന് മുൻപ് അദ്ദേഹം സംഗീതം നിർവഹിച്ച മലയാളം സിനിമ.

ചിത്രത്തിന്‍റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ്. ഫാസില്‍ നിര്‍മ്മിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. രജിഷ വിജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അര്‍ജു ബെന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്ന്, സിങ്ക് സൗണ്ട് വൈശാഖ് പി വി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണന്‍, സെഞ്ചുറി റിലീസ് തിയറ്ററുകളിലെത്തിക്കും. വിക്രം ആണ് ഫഹദിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിന്റെ സംവിധാനം ലോകേഷ് കനകരാജ് ആയിരുന്നു. 

Read Also: 'ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല ഫോട്ടോഷോപ്പ് ചെയ്തുവരെ ന്യൂസ് കൊടുത്തു': വിക്രം

click me!