ഓ​ഗസ്റ്റ് 11ന് ആണ് കോബ്ര റിലീസ് ചെയ്യുക.

ണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നടൻ വിക്രമിനെ(Actor Vikram) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന് ഹൃദയാഘാതമായിരുന്നു എന്ന നിലയിലാണ് വാർത്തകൾ വന്നിരുന്നത്. പിന്നാലെ ഹൃദയാഘാതമല്ലെന്ന് പറഞ്ഞ് മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തൻ ആശുപത്രിയിൽ ആയതിന് പിന്നാലെ വന്ന വാർത്തകളെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. 

'നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലുമായയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല', എന്ന് വിക്രം തമാശ രൂപേണ പറഞ്ഞു. കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. 

ഓ​ഗസ്റ്റ് 11ന് ആണ് കോബ്ര റിലീസ് ചെയ്യുക. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം. 'കോബ്ര' എന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. 'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‍രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

കാര്‍ണിവലിന്‍റെ കുഞ്ഞനുജനെ ഗാരേജിലാക്കി കരിക്കിന്‍റെ സ്വന്തം ജോര്‍ജ്ജ്!

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'കോബ്ര'. വിക്രം ഏഴ് വ്യത്യസ്‍ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.