Hey Sinamika song : ദുല്‍ഖര്‍ ചിത്രത്തിന് ഗോവിന്ദ് വസന്തയുടെ സംഗീതം; 'ഹേയ് സിനാമിക'യിലെ പാട്ടെത്തി

Published : Jan 27, 2022, 07:02 PM IST
Hey Sinamika song : ദുല്‍ഖര്‍ ചിത്രത്തിന് ഗോവിന്ദ് വസന്തയുടെ സംഗീതം; 'ഹേയ് സിനാമിക'യിലെ പാട്ടെത്തി

Synopsis

ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റം

പ്രശസ്‍ത നൃത്തസംവിധായികയായ ബൃന്ദ മാസ്റ്റര്‍ (Brinda) സംവിധായികായി അരങ്ങേറുന്ന ചിത്രമാണ് 'ഹേയ് സിനാമിക' (Hey Sinamika). തമിഴില്‍ ഒരുങ്ങുന്ന റൊമാന്‍റിക് കോമഡി ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'തോഴി' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. ഗോവിന്ദ് വസന്ത (Govind Vasantha) സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാര്‍ ആണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാനും കാജല്‍ അഗര്‍വാളും കടന്നുവരുന്ന റൊമാന്‍റിക് മെലഡിയാണ് ഇത്. ചിത്രത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

അദിതി റാവു ഹൈദരി, നക്ഷത്ര നാഗേഷ്, മിര്‍ച്ചി വിജയ്, ഥാപ, കൗശിക്, അഭിഷേക് കുമാര്‍, പ്രദീപ് വിജയന്‍, കോതണ്ഡ രാമന്‍, ഫ്രാങ്ക്, സൗന്ദര്യ, നഞ്ചുണ്ടന്‍, ജെയിന്‍ തോംപ്‍സണ്‍, രഘു, സംഗീത, ധനഞ്ജയന്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ് ആണ്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും മദന്‍ കാര്‍ക്കിയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍, എഡിറ്റിംഗ് രാധ ശ്രീധര്‍, കലാസംവിധാനം എസ് എസ് മൂര്‍ത്തി, സെന്തില്‍ രാഘവന്‍. 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനാവുന്ന 'അമ്പലമുക്കിലെ വിശേഷങ്ങള്‍'; പുതിയ ഗാനം എത്തി
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി