നേപ്പാള്‍ സൂപ്പര്‍താരം സ്വസ്‍തിമ മലയാളത്തിലേക്ക്; 'തിരിമാലി'യിലെ വീഡിയോ സോംഗ്

Published : Jan 22, 2022, 11:36 PM IST
നേപ്പാള്‍ സൂപ്പര്‍താരം സ്വസ്‍തിമ മലയാളത്തിലേക്ക്; 'തിരിമാലി'യിലെ വീഡിയോ സോംഗ്

Synopsis

നവാഗതനായ രാജീവ് ഷെട്ടി സംവിധാനം

ബിബിന്‍ ജോര്‍ജിനെ നായകനാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്‍തിരിക്കുന്ന 'തിരിമാലി'യിലെ വീഡിയോ ഗാനം പുറത്തെത്തി. 'രംഗ് ബിരംഗി' എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തനിഷ്‍ക് നബാര്‍ ആണ്. ബിജിബാല്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാന്‍ ആണ്. നേപ്പാളി സൂപ്പര്‍താരം സ്വസ്‍തിമ ഖഡ്‍കയാണ് ഗാനത്തിലെ നൃത്തരംഗങ്ങളില്‍ ചുവട് വച്ചിരിക്കുന്നത്. സ്വസ്‍തിമയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവുമാണ് തിരിമാലി. അവര്‍ക്കൊപ്പം നേപ്പാളിലെ പ്രശസ്‍തരായ പത്ത് നര്‍ത്തകിമാരുള്‍പ്പെടെ നാല്‍പതോളം നര്‍ത്തകരും ഈ ഗാനരംഗത്തിലുണ്ട്.

ദിനേശ് മാസ്റ്ററുടേതാണ് കൊറിയോഗ്രഫി. നേപ്പാളിലെ പ്രശസ്തമായ കാന്തിപ്പൂര്‍ ടെമ്പിള്‍ ഹോട്ടലില്‍ അഞ്ച് ദിവസം എടുത്താണ് സംവിധായകന്‍ രാജീവ് ഷെട്ടിയും സംഘവും ഈ ഗാനരംഗം ചിത്രീകരിച്ചത്. 150 ഓളം പേരാണ് 40 ലക്ഷത്തിലധികം രൂപ ചെലവിട്ട ചിത്രീകരണത്തില്‍ പങ്കാളികളായത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിബിന്‍ ജോര്‍ജും ജോണി ആന്‍റണിയും ധര്‍മജനും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എയ്ഞ്ചല്‍ മരിയ സിനിമാസിന്‍റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന രേഷ്‍മ രാജനാണ് നായിക. 'ശിക്കാരി ശംഭു'വിനു ശേഷം എസ് കെ ലോറന്‍സ് നിര്‍മ്മിച്ച ചിത്രമാണിത്. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരണം നടന്ന കോമഡി ചിത്രത്തില്‍ ബേബി എന്ന ലോട്ടറി കച്ചവടക്കാരന്‍റെ വേഷത്തിലാണ് ബിബിന്‍ ജോര്‍ജ് എത്തുന്നത്. ഈ മാസം 27ന് ചിത്രം തിയറ്ററുകളിലെത്തും.

PREV
click me!

Recommended Stories

മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ
മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'