Meow Song | 'ഓനാ ഹിജാബിയെ കിനാവു കണ്ട്'; ജസ്റ്റിന്‍ വര്‍ഗീസിന്‍റെ ഈണത്തില്‍ ലാല്‍ജോസ് ചിത്രത്തിലെ ഗാനം

Published : Nov 21, 2021, 04:45 PM IST
Meow Song | 'ഓനാ ഹിജാബിയെ കിനാവു കണ്ട്'; ജസ്റ്റിന്‍ വര്‍ഗീസിന്‍റെ ഈണത്തില്‍ ലാല്‍ജോസ് ചിത്രത്തിലെ ഗാനം

Synopsis

ജസ്റ്റിന്‍ വര്‍ഗീസിന്‍റെ സംഗീതം

സൗബിന്‍ ഷാഹിര്‍ (Soubin Shahir), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് (Lal Jose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' (Meow) എന്ന ചിത്രത്തിലെ വീഡിയോഗാനം പുറത്തെത്തി. 'ഓനാ ഹിജാബിയെ കിനാവു കണ്ട്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജസ്റ്റിന്‍ വര്‍ഗീസിന്‍റേതാണ് സംഗീതം. അഥീഫ് മുഹമ്മദ് ആണ് ആലപിച്ചിരിക്കുന്നത്.

അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണ് മ്യാവൂ. ഡോ: ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് തിരക്കഥ.  ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്‍തഗീറിന്‍റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ദസ്‍തഗീറായാണ് സൗബിന്‍ എത്തുന്നത്. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ വേദികളില്‍ കഴിവ് തെളിയിച്ച ഒരുകൂട്ടം പ്രവാസി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പൂച്ചയും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. 

തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മാണം. ഛായാഗ്രഹണം അജ്‍മല്‍ ബാബു. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. കല അജയന്‍ മങ്ങാട്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്. സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ. സൗണ്ട് ഡിസൈന്‍ ജിതിന്‍ ജോസഫ്. കളറിസ്റ്റ് ശ്രിക് വാര്യര്‍. വിതരണം എല്‍ ജെ ഫിലിംസ്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്