'അ..അ..ആഷിഖി മേ തേരി'; ബോളിവുഡ് ഇളക്കിമറിച്ച ഹിറ്റ് ഗാനത്തിന്റെ പുത്തൻ വേർഷനുമായി ഹിമേഷും റനു മണ്ഡലും

Published : Nov 14, 2019, 09:33 PM ISTUpdated : Nov 16, 2019, 06:11 PM IST
'അ..അ..ആഷിഖി മേ തേരി'; ബോളിവുഡ് ഇളക്കിമറിച്ച ഹിറ്റ് ഗാനത്തിന്റെ പുത്തൻ വേർഷനുമായി ഹിമേഷും റനു മണ്ഡലും

Synopsis

'ഹാപ്പി ഹാർദ്ദി ആൻഡ് ഹീർ' എന്ന ചിത്രത്തിന് വേണ്ടിയാണ് ​ഗാനം ഒരുക്കിയത്. 'ആഷിഖി മേ തേരി 2.0' എന്ന പേരിലാണ് ​ഗാനം പുറത്തിറങ്ങിയത്.

മുംബൈ: 2006ൽ ബോളിവുഡ് ഇളക്കിമറിച്ച ഹിറ്റ് ഗാനമായിരുന്നു 36 ചൈന ടൗൺ എന്ന ചിത്രത്തിലെ 'അ..അ..ആഷിഖി മേ തേരി'. പാട്ടിന്റെ വരികളെഴുതി ഹിമേഷ് രശ്മിയ തന്നെയായിരുന്നു പാട്ട് പാടി ഹിറ്റാക്കിയതും. അന്നത്തെ യുവാക്കളുടെ ഹരമായിരുന്നു 'ആഷിഖി മേ തേരി'യുടെ പുത്തൻ വേർഷനുമായി ആസ്വാദകരുടെ മനം കവരാൻ എത്തിയിരിക്കുകയാണ് ഹിമേഷ് രശ്മിയയും റനു മണ്ഡലും.

'ഹാപ്പി ഹാർദ്ദി ആൻഡ് ഹീർ' എന്ന ചിത്രത്തിന് വേണ്ടിയാണ് ​ഗാനം ഒരുക്കിയത്. 'ആഷിഖി മേ തേരി 2.0' എന്ന പേരിലാണ് ​ഗാനം പുറത്തിറങ്ങിയത്. ഹിമേശ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Read More: ആദ്യ ബോളിവുഡ് ഗാനം ഹിറ്റാക്കി 'റനു മണ്ഡാല്‍'; വീഡിയോ കാണാം

പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയില്‍വേ സ്റ്റേഷനിലിരുന്ന് പാട്ട് പാടി വൈറലായ വ്യക്തിയാണ് റനു മണ്ഡൽ. ലതാ മങ്കേഷ്ക്കറിന്‍റെതു പോലുള്ള റനുവിന്റെ ശബ്ദമായിരുന്നു ഏവരുടെയും ശ്രദ്ധ അവരിലേക്ക് തിരിയാനുള്ള പ്രധാന കാരണം.

ഗായകനും ​ഗാനരചയിതാവുമായ ഹിമേശ് ആയിരുന്നു റനുവിന് സിനിമയിൽ പാടാനുള്ള ആദ്യ അവസരം നൽകിയത്. റനു മണ്ഡലും ഹിമേശും ആലപിച്ച 'ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍' എന്ന ചിത്രത്തിലെ 'തേരി മേരി കഹാനി' എന്ന ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇതിന് ശേഷം ഹിമേഷ് രശ്മിയ ഒരുക്കിയ 'ആഷിഖി മേ തേരി' യും ഇതിനോടകം തന്നെ ആസ്വാദകർ ഏറ്റെടുത്തിരിക്കുകയാണ്.  ആഷിഖി മേ തേരി ആലപിക്കുന്ന റനുവിന്റെ ദൃശ്യങ്ങള്‍ ഹിമേശ് തന്നെ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

PREV
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി