
ഹോംബാലെ ഫിലിംസിന്റെ മ്യൂസിക് ആൽബമായ 'മഞ്ജീരം' പുറത്തിറങ്ങി. കൊല്ലൂർ മൂകാംബികാ ദേവിയോടുള്ള ഭക്തിയും ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ദർശനങ്ങളും പ്രതിപാദിക്കുന്ന ഈ മ്യൂസിക് വീഡിയോ കന്നഡയിൽ 'ഗെജ്ജെ' (Gejje) എന്ന പേരിലും മലയാളത്തിൽ 'മഞ്ജീരം' എന്ന പേരിലുമാണ് പുറത്തിറക്കിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ കീഴിലുള്ള ഹോംബാലെ മ്യൂസിക് ആണ് നിർമ്മാണം.
ആൽബം സംവിധാനം ചെയ്തിരിക്കുന്നത് മയൂര രാഘവേന്ദ്രയാണ്. മലയാളം വെർഷർ ആലപിച്ചിരിക്കുന്നത് കെ. എസ്. ഹരിശങ്കർ ആണ്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതാണ് വരികൾ. ഭരത് ഗുപ്ത, അങ്കിത അമർ എന്നിവരാണ് അഭിനേതാക്കൾ. ശരാചാര്യരായും മൂകാംബികാ ദേവിയായും ആണ് യഥാക്രമം ഇവർ അഭിനയിക്കുന്നത്. അഭിമന്യു സദാനന്ദൻ ആണ് ആൽബത്തിന്റെ ഛായാഗ്രാഹകൻ.
എഡിറ്റിംഗ്: രാഹുൽ വസിഷ്ഠ,സഹസംവിധായകൻ: സമീറ സിംഹ, വസ്ത്രാലങ്കാരം: അർച്ചന സുന്ദർ, കളറിസ്റ്റ്: വൈദീഷ് ശ്രീനിവാസൻ, വിഎഫ്എക്സ്: രുദ്രേഷ്, എക്സിക്യൂഷൻ ടീം: സുസ്മിത ഭട്ട്, ശോഭൻ, ശ്രേയസ് വസിഷ്ഠ, ടീം കലാനേഷൻ, സബ്ടൈറ്റിലുകൾ: സമർത് മധുസൂദൻ, ഏരിയൽ ഷോട്ടുകൾ: ടീം: ഐറിസ് പിക്സൽസ്, മംഗലാപുരം, ഡ്രോൺ പൈലറ്റ്: പ്രസൻ കുമാർ, അസിസ്റ്റൻ്റ്: ആദിത്യ ബെൽമാൻ, പിആർഒ: സുധീന്ദ്ര വെങ്കിടേഷ്, നയൻ ടെംകാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
അതേസമയം, ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷൻസും ഒരുക്കുന്ന ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്‌സ് ഒരുങ്ങുന്നുണ്ട്. ഇതിന്റെ ആദ്യ ചിത്രം മഹാവതർ നരസിംഹ ഇതിനകം റിലീസ് ചെയ്തു കഴിഞ്ഞു. മഹാവതർ പരശുരാം (2027), മഹാവതർ രഘുനന്ദൻ (2029), മഹാവതർ ധാവകദേശ് (2031), മഹാവതർ ഗോകുലാനന്ദ (2033), മഹാവതർ കൽക്കി ഭാഗം 1 (2035), മഹാവതർ കൽക്കി രണ്ടാം ഭാഗം (2037) എന്നിവയാണ് മറ്റ് സിനിമകൾ.