ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം ‘സീനി’ലെ നസ്രിയയുടെ ആക്ഷൻ രംഗം ഉൾപ്പെടുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.
സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കിയ തമിഴ് ചിത്രമാണ് സീന്‍. ജിത്തു മാധവന്‍ മാത്രമല്ല, മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നസ്‍ലെനും നസ്രിയയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും അടക്കം ഫുള്‍ മലയാളി ടീം ആയിരുന്നു ചിത്രത്തില്‍. ഈ വര്‍ഷം സൂര്യയ്ക്ക് ബോക്സ് ഓഫീസില്‍ ഹാട്രിക് വിജയം സമ്മാനിച്ച ചിത്രം കൂടിയായി മാറി സീന്‍. ഇപ്പോഴിതാ ചിത്രത്തിലെ നിര്‍ണായകമായ ഒരു രംഗത്തിനൊപ്പമുള്ള വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നസ്രിയയുടെ ഫൈറ്റ് സീന്‍ ആണ് ഇത്. അതി ഇവ യാരാ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും രാജ്പ്രിയന്‍ ആണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് രാജ്‍പ്രിയന്‍.
ആവേശം ഒരുക്കിയ ജിത്തു മാധവന്‍റെ അടുത്ത ചിത്രം എന്ന നിലയില്‍ തെന്നിന്ത്യ മുഴുവനും സീനിന് ഹൈപ്പ് ഉണ്ടായിരുന്നു. ഭാഷാഭേദമന്യെ പ്രേക്ഷകര്‍ക്കിടയില്‍ അത്രത്തോളം ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ആവേശം. റിലീസിന് മുന്‍പ് സുഷിന്‍ ശ്യാമിനെക്കുറിച്ച് തമിഴ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കുറവായിരുന്നെങ്കില്‍ പാട്ടുകള്‍ കേട്ടതിന് ശേഷം അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തിന് തമിഴകത്തുനിന്ന് ലഭിച്ചത്. സഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ജ്യോതിക, സൂര്യ എന്നിവർ ചേർന്നാണ് ഈ ആക്ഷൻ കോമഡി എന്റർടൈനര്‍ ചിത്രം നിർമ്മിച്ചത്. സഹനിർമ്മാതാവ് ജയശ്രീ ദാമോദരൻ.
സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ആനന്ദ് രാജ്, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ആദ്യ ചിത്രത്തിലൂടെ ജിത്തു മാധവന് തമിഴ് പ്രേക്ഷകര്‍ക്കിടയിലും വലിയ തോതില്‍ ആരാധകരെ നേടാന്‍ സാധിച്ചു.















