
തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ'യിലെ മനോഹര ഗാനം എത്തി. എന്ന സ്വഗം എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. ശ്വേത മോഹനും ധനുഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് ഗാനം എഴുതിയിരിക്കുന്നതും. അദ്ദേഹം തന്നെയാണ് 'ഇഡ്‍ലി കടൈ' സംവിധാനം ചെയ്തിരിക്കുന്നതും.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നിത്യ മേനന്‍ നായികയാകുന്ന ചിത്രത്തിൽ ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്കരനും ധനുഷും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.
ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കിരണ്‍ കൗശിക് ആണ്. എഡിറ്റിംഗ് പ്രസന്ന ജി കെ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ്.
ധനുഷ് അഭിനയിക്കുന്ന 52-ാമത്തെ ചിത്രമാണിത്. പ പാണ്ടി, രായന്‍ എന്നിവയാണ് ധനുഷിന്‍റെ സംവിധാനത്തില്‍ ഇതിനകം പുറത്തെത്തിയ ചിത്രങ്ങള്‍, നിലാവുക്ക് എന്മേല്‍ എന്നടി കോപം എന്ന ചിത്രവും അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ റിലീസ് ചെയ്തിരുന്നു. ഈ വര്‍ഷം ആയിരുന്നു റിലീസ്. ഈ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു.