പാടാന്‍ കൊതിക്കുന്ന ഗാനവുമായി ജോജു ജോര്‍ജ്; 'ഇരട്ട' പ്രൊമോ സോംഗ് എത്തി

By Web TeamFirst Published Jan 27, 2023, 5:18 PM IST
Highlights

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം 

ജോജു ജോർജ് നായകനായി എത്തുന്ന ഇരട്ട എന്ന സിനിമയുടെ ആദ്യ പ്രൊമോ സോംങ് പുറത്തെത്തി. മണികണ്ഠൻ പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിർവഹിച്ച ഈ ഗാനം ജേക്ക്സ് ബിജോയ് ആണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്. ജോജു ജോർജ്, ബെനഡിക്റ്റ് ഷൈൻ എന്നിവർ ആലപിച്ച എന്തിനാടി പൂങ്കൊടിയെേ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഇരട്ടയെന്ന് അണിയറക്കാര്‍ പറയുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.  തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഇതിനോടകം തന്നെ സംസ്ഥാന- ദേശീയ  അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവ് ആകും ഇരട്ടയിലെ കഥാപാത്രങ്ങൾ എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. നിരവധി സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് ഞെട്ടിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവർഫുൾ പോലീസ് വേഷം ആയിരിക്കും ഇരട്ടയിലേത്.

ALSO READ : 'ഉടല്‍' സംവിധായകന്‍റെ ദിലീപ് ചിത്രം; പ്രണിത സുഭാഷ് മലയാളത്തിലേക്ക്
 
ജോജു ജോർജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറാമാന്‍. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. വരികൾ അൻവർ അലി, എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്‌, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണെക്സ് സേവ്യര്‍, സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്  ഒബ്സ്ക്യൂറ, പിആര്‍ഒ പ്രതീഷ് ശേഖർ.

click me!