
മലയാളത്തിലെ യുവ നായകരില്‍ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ സിനിമയാണ് ഇഷ്‍ക്. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
തമിഴിലെ സൂപ്പര്‍ഹിറ്റ് ഗായകൻ സിദ് ശ്രീറാം ആദ്യമായി മലയാള സിനിമയില്‍ പാടുന്നുവെന്ന പ്രത്യേകതയുണ്ട്. നേഹ എസ് നായരാണ് സിദ് ശ്രീറാമിനൊപ്പം പാടിയിരിക്കുന്നത്. പറയുവാൻ ഇതാദ്യമായി എന്ന ഗാനമാണ് പുറത്തുവിട്ടത്. അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.