ബേസില്‍ സിജെയുടെ സംഗീതം, 'ഇത്തിരി നേര'ത്തിലെ മനോഹര ഗാനം എത്തി

Published : Oct 23, 2025, 01:12 PM IST
Ithiri Neram mlayalam movie song Neeyorikkal Roshan Mathew zarin shihab

Synopsis

റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവർ അഭിനയിച്ച 'ഇത്തിരി നേരം' എന്ന ചിത്രത്തിലെ 'നീയൊരിക്കല്‍' എന്ന ഗാനം പുറത്തിറങ്ങി.

റോഷൻ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ‘ഇത്തിരി നേരം’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. നീയൊരിക്കല്‍ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ബേസില്‍ സി ജെ ആണ്. വിശ്വജിത്തും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്.

നന്ദു, ആനന്ദ് മന്മഥൻ, ജിയോ ബേബി, കണ്ണൻ നായർ, കൃഷ്ണൻ ബാലകൃഷ്ണൻ, അതുല്യ ശ്രീനി, സരിത നായർ, ഷൈനു. ആർ. എസ്‌, അമൽ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂർ, മൈത്രേയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ക്യാമറ രാകേഷ് ധരൻ, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്‌, മ്യൂസിക്കും ലിറിക്‌സും ബേസിൽ സിജെ, സൗണ്ട് ഡിസൈൻ, ലൊക്കേഷന്‍ സൗണ്ട് സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്സിംഗ് സന്ദീപ് ശ്രീധരൻ, പ്രൊഡക്ഷൻ ഡിസൈൻ മഹേഷ് ശ്രീധർ, കോസ്റ്റ്യൂംസ് ഫെമിന ജബ്ബാർ, മേക്കപ്പ് രതീഷ് പുൽപ്പള്ളി, വി എഫ് എക്സ് സുമേഷ് ശിവൻ, കളറിസ്റ്റ് ശ്രീധർ വി ഡി ക്ലൗഡ്, അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ ആർ ഭാരതി, അസ്സോസിയേറ്റ് ഡയറക്റ്റർ ശിവദാസ് കെ കെ, ഹരിലാൽ ലക്ഷ്മണൻ, പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ ആർ, സ്റ്റിൽസ് ദേവരാജ് ദേവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ രാജു, ഷിജോ ജോസഫ്, സിറിൽ മാത്യു, ടൈറ്റിൽ ഡിസൈൻ സർക്കാസനം. ഡിസ്ട്രിബ്യൂഷന്‍ ഐസ്‌കേറ്റിംഗ് ഇൻ ടോപിക്സ് ത്രൂ ശ്രീ പ്രിയ കമ്പൈൻസ്, ട്രെയിലർ അപ്പു എൻ ഭട്ടതിരി, പബ്ലിസിറ്റി ഡിസൈനർ ആന്റണി സ്റ്റീഫൻ.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്