മുകേഷ്, ഉര്‍വ്വശി, ധ്യാന്‍; 'അയ്യര്‍ ഇന്‍ അറേബ്യ'യിലെ ആദ്യ വീഡിയോ ഗാനം

Published : Dec 18, 2023, 10:46 PM IST
മുകേഷ്, ഉര്‍വ്വശി, ധ്യാന്‍; 'അയ്യര്‍ ഇന്‍ അറേബ്യ'യിലെ ആദ്യ വീഡിയോ ഗാനം

Synopsis

മനു മഞ്ജിത്ത് എഴുതി, ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന ഗാനം

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. അയ്യര് കണ്ട ദുബായ് എന്നാരംഭിക്കുന്ന ഗാനം മനു മഞ്ജിത്ത് എഴുതി, ആനന്ദ് മധുസൂദനൻ സംഗീതം പകർന്നിരിക്കുന്നു. മിഥുൻ ജയരാജ്, മിന്നലെ നസീർ, അശ്വിൻ വിജയ്, ഭരത് സജികുമാർ, ആനന്ദ് മധുസൂദനൻ തുടങ്ങിയവരാണ് ആലാപനം. 

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരും അഭിനയിക്കുന്നു. തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം എ നിഷാദ് വരുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമായ അയ്യർ ഇൻ അറേബ്യയുടെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്ന്  നിർവ്വഹിക്കുന്നു. പ്രഭ വർമ്മ, റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു. എഡിറ്റർ ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം പ്രദീപ് എം വി, മേക്കപ്പ് സജീർ കിച്ചു, കോസ്റ്റ്യൂം അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് കെ മധു, സ്റ്റിൽസ് നിദാദ്, ഡിസൈൻസ് യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ രാജേഷ് പി എം, ശബ്ദലേഖനം ജിജുമോൻ ടി ബ്രൂസ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും. പിആർഒ എ എസ് ദിനേശ്.

ALSO READ : 'മറിമായം' ടീമിന്‍റെ സിനിമയ്ക്ക് തുടക്കം; 'പഞ്ചായത്ത് ജെട്ടി' ഒരുങ്ങുന്നു

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്