'ചിറകതിലൊരു വാനം'; ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ 'ജാക്സൺ ബസാറി'ലെ ഗാനം

By Web TeamFirst Published May 27, 2023, 1:23 PM IST
Highlights

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ് പ്രധാന കഥാപാത്രങ്ങള്‍

തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ജാക്സൺ ബസാർ യൂത്തിലെ മൂന്നാം ഗാനം പുറത്തിറങ്ങി. 'പിറകിലു ചിറകതിനൊരു വാനം' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സുഹൈൽ കോയയാണ്. ഡാബ്സി ആലപിച്ച ഗാനം ഒരുക്കിയിരിക്കുന്നത്‌ ഗോവിന്ദ്‌ വസന്ദയും. ഷമൽ സുലൈമാൻ ആണ് ചിത്രത്തിന്‍റെ സംവിധാനം.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ രചന ഉസ്മാൻ മാരാത്ത് നിർവ്വഹിച്ചിരിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരിയാണ്. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെ എം എന്നിവർ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

സഹനിർമാണം - ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - അമീൻ അഫ്സൽ, ശംസുദ്ധീൻ എം ടി, സംഗീത സംവിധാനം - ഗോവിന്ദ്‌ വസന്ത, വരികൾ - സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, സ്റ്റീൽസ് - രോഹിത്ത് കെ എസ്, മേക്കപ്പ് - ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ - പോപ്‌കോൺ, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം - സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ - ആതിര ദിൽജിത്, എ എസ്‌ ദിനേശ്.

ALSO READ : 150 കോടി ക്ലബ്ബിലേക്ക് മോളിവുഡ്! റെക്കോര്‍ഡ് നേട്ടത്തില്‍ '2018'

click me!