പുലിമുരുകന്‍റെ ലൈഫ് ടൈം കളക്ഷനെ 2018 നേരത്തേ മറികടന്നിരുന്നു

മലയാള സിനിമയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയെക്കുറിച്ച് ചലച്ചിത്ര മേഖലയ്ക്ക് ദിശാസൂചകങ്ങളായിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50, 100 കോടി ക്ലബ്ബുകളിലേക്ക് മലയാളം ആദ്യം പ്രവേശിച്ചതും മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആയിരുന്നു. എന്നാല്‍ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റെന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍റെ റെക്കോര്‍ഡ് ഏഴ് വര്‍ഷത്തോളം തകര്‍ക്കപ്പെടാതെ കിടന്നു. എന്നാല്‍ വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, പുതിയൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് 2018.

പുലിമുരുകന്‍റെ ലൈഫ് ടൈം കളക്ഷനെ 2018 നേരത്തെ മറികടന്നിരുന്നു. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ആദ്യ ദിനം മുതല്‍ 2018 നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങള്‍ സാധാരണ മികച്ച പ്രതികരണം നേടാറെങ്കില്‍ 2018 യുഎസിലും യൂറോപ്പിലുമൊക്കെ അത്തരത്തിലുള്ള പ്രതികരണം നേടി. പ്രദര്‍ശനത്തിന്‍റെ മൂന്നാം വാരത്തിലും പല വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്ക്രീന്‍ കൗണ്ട് നിലനിര്‍ത്താനായി എന്നത് മലയാള സിനിമയ്ക്ക് വലിയ അഭിമാനവും പ്രതീക്ഷയും പകരുന്ന ഒന്നാണ്.

Scroll to load tweet…
Scroll to load tweet…

അതേസമയം ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ ഇന്നലെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഇവിടങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നതും. ലൈഫ് ടൈം ഗ്രോസ് എന്ന അവസാന സംഖ്യയിലേക്ക് ചിത്രത്തിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ട് എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ALSO READ : 'സുലൈഖ മന്‍സില്‍' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi