Meri Awas Suno|'കാറ്റത്തൊരു മൺകൂട്..'; ശ്രദ്ധനേടി ജയസൂര്യ-മഞ്ജുവാര്യർ ചിത്രത്തിലെ ​ഗാനം

Web Desk   | Asianet News
Published : Nov 08, 2021, 08:29 AM IST
Meri Awas Suno|'കാറ്റത്തൊരു മൺകൂട്..'; ശ്രദ്ധനേടി ജയസൂര്യ-മഞ്ജുവാര്യർ ചിത്രത്തിലെ ​ഗാനം

Synopsis

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. 

ഞ്‍ജുവാര്യരും(manju warrier) ജയസൂര്യയും(jayasurya) ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'(Meri Awas Suno). ജി.പ്രജേഷ് സെൻ(g prajesh sen) ആണ് സംവിധാനം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

'കാറ്റത്തൊരു മൺകൂട്..കൂട്ടിന്നൊരു വെൺപ്രാവ് ..' എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും മഞ്ജുവാര്യരും ഒരുമിച്ചുള്ള ഗാനം പുറത്തുവന്നപ്പോൾ തന്നെ ശ്രദ്ധനേടി കഴിഞ്ഞു.

പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ബി. കെ. ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്. ജയസൂര്യയും എം.ജയചന്ദ്രനും സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് പുതിയ ഗാനം പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രത്തിന്റെ നിർമാണം. മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.

തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവരാണ് സഹനിർമാതാക്കൾ. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്