'ജെഎസ്‍കെ'യിലെ മെലഡി; സുരേഷ് ഗോപി ചിത്രത്തിലെ ഗാനമെത്തി

Published : Jun 20, 2025, 10:48 PM IST
jsk malayalam movie song suresh gopi anupama parameswaran

Synopsis

ഗിരീഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നതും ആലാപനവും

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം (ജെഎസ്കെ) ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. മിഴിയിലേ സൂര്യനും എന്ന ഗാനമാണ് പുറത്തെത്തിയത്. മലയാളത്തിന് പുറമെ കന്നഡയിലെ വരികളും ഗാനത്തില്‍ ഉണ്ട്. മലയാളം വരികള്‍ ജ്യോതിഷ് കാസിയും കന്നഡ വരികള്‍ സൂര്യ പ്രകാശുമാണ് എഴുതിയിരിക്കുന്നത്. ഗിരീഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നതും ആലാപനവും. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം.

സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. രെണദിവ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, എഡിറ്റിംഗ് സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം ജിബ്രാൻ, മിക്സ് അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ സിങ്ക് സിനിമ, കലാസംവിധാനം ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ് രജീഷ് അടൂർ, കെ ജെ വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹനൻ

സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനം സജിന മാസ്റ്റർ, വരികൾ സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ബിച്ചു, സവിൻ എസ് എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ് ഐഡൻറ് ലാബ്സ്, ഡിഐ കളർ പ്ലാനറ്റ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ കെ, വിഷ്വൽ പ്രൊമോഷൻ സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

PREV
Read more Articles on
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി