'കാലം എത്ര കടന്നു പോയാലും ഈ ദു:ഖം ‍ഞങ്ങൾ പേറുന്നു, അത് എക്കാലത്തും നൊമ്പരമാണ്'; നന്ദനയുടെ ജന്മദിനത്തിൽ ചിത്ര

Web Desk   | Asianet News
Published : Dec 18, 2020, 12:52 PM ISTUpdated : Dec 18, 2020, 01:10 PM IST
'കാലം എത്ര കടന്നു പോയാലും ഈ ദു:ഖം ‍ഞങ്ങൾ പേറുന്നു, അത് എക്കാലത്തും നൊമ്പരമാണ്'; നന്ദനയുടെ ജന്മദിനത്തിൽ ചിത്ര

Synopsis

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ 2011 ഏപ്രിൽ 11ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെട്ടു. 

കൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് കെ എസ് ചിത്ര. മകളുടെ വേര്‍പാട് നല്‍കിയ മുറിവിന്റെ ആഴം വ്യക്തമാക്കുന്ന കുറിപ്പ് ഏവരെയും കണ്ണീരണിയിക്കുകയാണ്.ഒരു ദിവസം ഭൂമിയിൽ നിന്നും വേർപെട്ട് മകള്‍ക്കരികിൽ എത്തുമെന്നും അവിടെ വച്ച് മൂന്നുപേരും ഒരുമിച്ച് ചേരുമെന്നും ചിത്ര കുറിച്ചു. 

‘കാലത്തിന് മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേർപാട് യഥാർ‍ഥത്തിൽ ഞങ്ങളിൽ എത്രത്തോളം നഷ്ടങ്ങളും വേദനയും ഉണ്ടാക്കുന്നുവെന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ പ്രിയ നന്ദന മോൾ ഇപ്പോഴും ഇവിടെ ഉണ്ടാകുമായിരുന്നു. കാലങ്ങൾ എത്ര കടന്ന് പോയാലും ഈ ദു:ഖം ‍ഞങ്ങൾ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്. ആ വേദനയിൽ കൂടി ഞങ്ങൾ കടന്നു പോകുന്നു. ഞങ്ങളെ രണ്ടു പേരെയും ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പൊന്നുമോൾ നന്ദനയ്ക്ക് ഒത്തിരി പിറന്നാൾ ആശംസകൾ’ ചിത്ര കുറിച്ചു.

ചിത്രയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശ്വാസ വാക്കുകൾ കൊണ്ടും നന്ദനയ്ക്ക് ആശംസകൾ നേർന്നു കൊണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ 2011 ഏപ്രിൽ 11ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെട്ടു. നന്ദനയുടെ വിയോ​ഗ ശേഷം ചിത്ര സം​ഗീത ലോകത്ത് നിന്ന് മാറി നിന്നിരുന്നു. നീണ്ട ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തുകയും ചെയ്തു. 

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ