'ജോര്‍ജ് മാര്‍ട്ടി'ന്‍റെ ഇന്‍ട്രൊ; കണ്ണൂര്‍ സ്ക്വാഡിലെ 'കാലന്‍ പുലി' വീഡിയോ സോംഗ് എത്തി

Published : Oct 27, 2023, 11:18 PM IST
'ജോര്‍ജ് മാര്‍ട്ടി'ന്‍റെ ഇന്‍ട്രൊ; കണ്ണൂര്‍ സ്ക്വാഡിലെ 'കാലന്‍ പുലി' വീഡിയോ സോംഗ് എത്തി

Synopsis

മലയാളത്തിലെ സമീപകാല റിലീസുകളില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രം

കണ്ണൂര്‍ സ്ക്വാഡിലെ കാലന്‍ പുലി എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍റെ ഇന്‍ട്രോ സോംഗും ടൈറ്റില്‍ സോംഗുമാണ് ഇത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമല്‍ ജോസും സുഷിന്‍ ശ്യാമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. 

മലയാളത്തിലെ സമീപകാല റിലീസുകളില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകള്‍ മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുക്കുന്നതില്‍ വിജയിച്ചിരുന്നു. മികച്ച ഓപണിംഗ് നേടി ബോക്സ് ഓഫീസില്‍ യാത്ര ആരംഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 75 കോടി പിന്നിട്ടിരുന്നു. നിലവില്‍ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. തമിഴില്‍ നിന്ന് ബ്രഹ്മാണ്ഡ ചിത്രം ലിയോ എത്തിയിട്ടും കണ്ണൂര്‍ സ്ക്വാഡിന് പ്രേക്ഷകരുണ്ട്.

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒറിജിനൽ പൊലീസ് ടീമായ കണ്ണൂർ സ്‌ക്വാഡിന്റെ കഥകളെ ആസ്പദമാക്കിയുള്ള ചിത്രമാണ്. തിരക്കഥ ഒരുക്കിയത് റോണിയും ഷാഫിയും ചേർന്നാണ്. മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ എസ്സ് ജോർജ്, ഛായാഗ്രഹണം മുഹമ്മദ് റാഫിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ് ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ് നവീൻ മുരളി, വിതരണം ഓവർസീസ്  ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ ആന്റണി സ്റ്റീഫൻ, ടൈറ്റിൽ ഡിസൈൻ ഏസ്തെറ്റിക് കുഞ്ഞമ്മ, പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : അര്‍ജുന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയാവുന്നു; വരന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്