'കള്ളന്‍ ഡിസൂസ'യിലെ വീഡിയോ ഗാനം എത്തി; ചിത്രം മറ്റന്നാള്‍ തിയറ്ററുകളില്‍

Published : Jan 19, 2022, 12:28 AM IST
'കള്ളന്‍ ഡിസൂസ'യിലെ വീഡിയോ ഗാനം എത്തി; ചിത്രം മറ്റന്നാള്‍ തിയറ്ററുകളില്‍

Synopsis

സംവിധാനം ജിത്തു കെ ജയന്‍

സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്‍ത 'കള്ളന്‍ ഡിസൂസ'യിലെ (Kallan DSouza) വീഡിയോ ഗാനം പുറത്തെത്തി. 'കിത്താബാ' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ലിജോ ടോമും ജെയിംസ് തകരയും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജെയിംസ് തകരയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ചാര്‍ലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു കള്ളന്‍ ഡിസൂസ. ഈ കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. സൗബിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. സജീര്‍ ബാബയാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ചാലില്‍. എഡിറ്റിംഗ് റിസ്സല്‍ ജൈനി, പശ്ചാത്തല സംഗീതം കൈലാഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍  ജനുവരി 21ന് തിയറ്ററുകളില്‍ എത്തും. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി