Archana 31 Not Out song : 'മാനത്തെ ചെമ്പരുന്തേ'; 'അര്‍ച്ചന 31 നോട്ട് ഔട്ടി'ലെ ഗാനമെത്തി

Published : Jan 16, 2022, 03:33 PM IST
Archana 31 Not Out song : 'മാനത്തെ ചെമ്പരുന്തേ'; 'അര്‍ച്ചന 31 നോട്ട് ഔട്ടി'ലെ ഗാനമെത്തി

Synopsis

ഫെബ്രുവരി 4 റിലീസ്

ഐശ്വര്യ ലക്ഷ്‍മി (Aishwarya Lakshmi) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിലെ ഗാനമെത്തി. 'മാനത്തെ ചെമ്പരുന്തേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന്‍റെ വരികളും സംഗീതവും ആലാപനവും മാത്തന്‍ ആണ്. ഐശ്വര്യ ലക്ഷ്‍മിയും ഗ്രേസിക്കുട്ടിയും കോറസ് പാടിയിരിക്കുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. 

അഖിലിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ജോയല്‍ ജോജി. ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സബീര്‍ മലവെട്ടത്ത്, എഡിറ്റിംഗ് മുഹ്‌സിന്‍ പി എം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍, കലാസംവിധാനം രാജേഷ് പി വേലായുധന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് വിഷ്‍ണു പി സി, അരുണ്‍ എസ് മണി, പരസ്യകല  ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്താ പ്രചരണം എഎസ് ദിനേശ്. ഫെബ്രുവരി 4 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി. ഐക്കണ്‍ സിനിമ റിലീസ് തിയറ്ററുകളില്‍ എത്തിക്കും.

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി