ഇതുവരെ 2.3 മില്യണ്‍; ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയി 'തുടരും' സോംഗ്

Published : Feb 26, 2025, 12:27 PM IST
ഇതുവരെ 2.3 മില്യണ്‍; ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയി 'തുടരും' സോംഗ്

Synopsis

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് തുടരും. ചിത്രത്തിലെ ആദ്യ സിംഗിള്‍ 21 ന് പുറത്തെത്തിയിരുന്നു. യുട്യൂബില്‍ ഇതിനകം 2.3 മില്യണിലധികം കാഴ്ചകളാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ സംഗീത വിഭാഗത്തില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയിരിക്കുകയുമാണ് ഗാനം. കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ALSO READ : 'മനം പെയ്യും'; 'ഗെറ്റ് സെറ്റ് ബേബി'യിലെ വീഡിയോ ഗാനം എത്തി

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ആർട്ടിസ്റ്റ്, എന്റർടെയ്ൻ ചെയ്യണം'; സം​ഗീതപരിപാടിയ്ക്ക് വന്ന മോശം കമന്റിനെ കുറിച്ച് അഭയ ഹിരണ്മയി
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം; 'വൃഷഭ'യിലെ പ്രണയ ​ഗാന എത്തി