ആരാധകരുടെ ആവശ്യം പരിഗണിച്ച് 'വാലിബന്‍' ടീം; കേള്‍ക്കാം ഇനി ഒറിജിനല്‍

By Web TeamFirst Published Mar 6, 2024, 5:56 PM IST
Highlights

ഫെബ്രുവരി 23 നാണ് ചിത്രം ഒടിടിയില്‍ റിലീസ് ആയത്

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഈ ചിത്രത്തിന്‍റെ യുഎസ്‍പി. മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലന്‍റെ ജീവിതവഴികള്‍ പറയുന്ന എപ്പിസോഡിക് സ്വഭാവമുള്ള ചിത്രത്തിന്‍റെ റിലീസ് ജനുവരി 25 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങാതിരുന്ന ഒരു വീഡിയോ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍.

ഫെബ്രുവരി 23 നാണ് ചിത്രം ഒടിടിയില്‍ റിലീസ് ആയത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു ഇത്. പ്രേക്ഷക പ്രതീക്ഷകളുടെ അമിതഭാരവുമായെത്തിയ ചിത്രത്തിന് തിയറ്ററുകളില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രം വളരെയധികം ഇഷ്ടപ്പെട്ട ഒരു വിഭാഗം പ്രേക്ഷകരും ഉണ്ടായിരുന്നു. ഒടിടിയില്‍ എത്തിയതിനുശേഷം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായ ഒന്ന് എന്‍ഡ് ടൈറ്റില്‍സില്‍ വരുന്ന ഗാനമായിരുന്നു. പ്രശാന്ത് പിള്ള സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് മോഹന്‍ലാല്‍ ആണ്. സുഹൈല്‍ കോയ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് നേടിയ ചിത്രമായിരുന്നു വാലിബന്‍. 5 കോടിക്ക് മുകളിലായിരുന്നു അത്. എന്നാല്‍ ആദ്യദിനം തന്നെ നെഗറ്റീവ് അഭിപ്രായം വന്നത് തിയറ്റര്‍ കളക്ഷനെ സാരമായി ബാധിച്ചു. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ കേരളത്തിലെ ക്ലോസിംഗ് ബോക്സ് ഓഫീസ് 14.42 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 2.30 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 13.13 കോടിയും. അങ്ങനെ ആകെ നേടിയത് 29.85 കോടി.

ALSO READ : വീണ്ടും ഒരു ട്രൂ സ്റ്റോറി; 'സീക്രട്ട് ഹോം' തിയറ്ററുകളിലേക്ക്

click me!