Karanan Nepolian Bhagath Singh : 'സായാഹ്ന തീരങ്ങളില്‍'; 'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗി'ലെ ​ഗാനം പുറത്തിറങ്ങി

Web Desk   | Asianet News
Published : Jan 19, 2022, 06:34 PM IST
Karanan Nepolian Bhagath Singh : 'സായാഹ്ന തീരങ്ങളില്‍'; 'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗി'ലെ ​ഗാനം പുറത്തിറങ്ങി

Synopsis

ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. 

രത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലെ(Karanan Nepolian Bhagath Singh) 'സായാഹ്ന തീരങ്ങളില്‍' എന്ന ഗാനം പുറത്തിറങ്ങി. മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ്ങ് എത്തിയിട്ടുള്ളത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിട്ടുള്ളത്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ ആകെ അഞ്ചു പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണന്റെ രചനയിൽ ഉണ്ണിമേനോൻ ആലപിച്ച കാതോർത്തു കാതോർത്തു എന്ന ഗാനവും, ബി കെ ഹരിനാരായണന്റെ രചനയിൽ  രഞ്ജിൻ രാജ് പാടിയ എന്തിനാണെന്റെ ചെന്താമരെ എന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞിട്ടുള്ളവയാണ്. അജീഷ് ദാസനും ശരത് ജി മോഹനും ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. കണ്ണൂർ ഷരീഫും സിയാ ഉൾ ഹഖും ചിത്രത്തിനായി പാടിയിട്ടുണ്ട്. ഫാമിലി ത്രില്ലർ സ്വഭാവമുള്ള കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഈ മാസം 28ന് കേരളത്തിലെ നൂറിലധികം തീയേറ്ററുകളിലേക്കെത്തും.

ഫസ്റ്റ് പേജ് എന്റെർടെയ്ൻന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന 'കർണൻ നെപ്പോളിയൻ ഭഗത്സിംഗിൽ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ഇന്ദ്രൻസ്, നന്ദു, ജോയ് മാത്യൂ, വിജയ് കുമാർ, സുനിൽ സുഖദ, സുധീർ കരമന, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ തുടങ്ങി മലയാളത്തിലെ പ്രമുഖരായ നാൽപതോളം നടീനടൻമാർ ചിത്രത്തിലുണ്ട്.

PREV
click me!

Recommended Stories

ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി
മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ