'ഒന്ന തൊട്ട്..എന്നെ തൊട്ട്..'; 'ദൊറോത്തി'യിലെ ഇളയരാജയുടെ പവർഫുൾ മ്യൂസിക് ​വീഡിയോ എത്തി

Published : Oct 27, 2026, 10:06 AM IST
Dorothy

Synopsis

'ദൊറോത്തി' എന്ന ചിത്രത്തിലെ 'ഒന്ന തൊട്ട്..' എന്ന് തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഇളയരാജ സംഗീതം നൽകിയ ഗാനം പ്രിയ ജേഴ്സൺ, ദീപ്തി സുരേഷ്, ശ്രീഷ വിജയശേഖർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ കാർത്തിക്ക് സുബ്ബരാജ് ചിത്രം 'ദൊറോത്തി'യിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ഒന്ന തൊട്ട്..എന്നെ തൊട്ട്..' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ഇളയരാജ ആണ്. അദ്ദേഹം തന്നെയാണ് വരികൾ എഴുതിയിരിക്കുന്നതും. പ്രിയ ജേഴ്സൺ, ദീപ്തി സുരേഷ്, ശ്രീഷ വിജയശേഖർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

കീർത്തി സുരേഷ്, സനന്ത്, റിഷികാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് ദൊറോത്തി. സെപ്റ്റംബർ 25 നാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ നെറ്റ്ഫ്ലിക്സിൽ ചിത്രത്തിന്റെ ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചിട്ടുണ്ട്. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേൾഡ് പ്രീമിയർ.

സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. വ്യത്യസ്തമായ ആഖ്യാന ശൈലികൊണ്ട് തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ കാർത്തിക് സുബ്ബരാജിന്റെ പത്താം ചിത്രം കൂടിയാണ് ദൊറോത്തി.

കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റെട്രോയ്ക്ക് മുൻപ് പുറത്തിറങ്ങിയ ജിഗർത്താണ്ട ഡബിൾ എക്സ് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. രാഘവ ലോറൻസ്, എസ്.ജെ സൂര്യ, നിമിഷ സജയൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽകൂട്ടായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രാമായണ'യിലെ ഓഡിയോ ​ഗാനം റിലീസ് ചെയ്തു; സംഗീതം ഒരുക്കിയത് പ്രതീക് വാലിയ
'ജീ..യാൾ..'; ജയസൂര്യ- വിനായകൻ ചിത്രം ടൈറ്റൻസിലെ വീഡിയോ ​ഗാനം എത്തി