'ടൈറ്റൻസ്' എന്ന ചിത്രത്തിലെ 'ജീ..യാൾ..' എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. ഉഷ ഉതുപ്പും ആനന്ദ് ശ്രീരാജും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.

‌ജയസൂര്യ- വിനായകൻ കോമ്പോ വീണ്ടും ഒന്നിച്ച ടൈറ്റൻസിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'ജീ..യാൾ..' എന്ന് തുടങ്ങുന്ന പവർഫുൾ ​ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പും ആനന്ദ് ശ്രീരാജും ചേർന്നാണ്. മുത്തു രചിച്ച ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. കോമഡിയും ഫാന്റസിയും ത്രില്ലും സമന്വയിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങളും നർമ്മരംഗങ്ങളും ചിത്രത്തിലെ ഫാന്റസി ഘടകങ്ങളുമെല്ലാം പ്രേക്ഷകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്.

‘അനുഗ്രഹീതൻ ആന്റണി’യിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’ രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കോമഡിയുടെയും ഫാന്റസിയുടെയും ത്രില്ലിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രവും കഥയുടെ രസച്ചരടിൽ പങ്കുചേരുന്ന രീതിയിൽ, കോമഡിക്കും ഫാന്റസിക്കും ത്രില്ലിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിച്ചത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

G Yaal Video Song | Jayasurya | Vinayakan | Prince Joy | Dawn Vincent | Usha Uthup | Anand Sreeraj

സംവിധാനം: പ്രിൻസ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്‌രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming