പ്രശാന്ത് മുരളി നായകന്‍; 'കരുതലി'ലെ വീഡിയോ ഗാനം പുറത്ത്

Published : Nov 30, 2025, 04:33 PM IST
karuthal malayalam movie song KALLACHIRI

Synopsis

ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്ത് പ്രശാന്ത് മുരളി നായകനാവുന്ന 'കരുതൽ' എന്ന ചിത്രത്തിലെ 'കള്ളച്ചിരി' എന്ന ലിറിക്കൽ ഗാനം റിലീസായി.

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന കരുതൽ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജോസ് കൈപ്പാറേട്ട് എഴുതി സംഗീതം പകർന്ന് പ്രദീപ് പള്ളുരുത്തി, ബിന്ദുജ പി ബി എന്നിവർ ആലപിച്ച കള്ളച്ചിരി എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്. ദില്ലി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ, യുഎസ്എ, അയര്‍ലന്‍ഡ്) 'കരുതലി'ന്റെ ചിത്രീകരണം പൂർത്തിയായി. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നവരാണ് സിനിമയിലെ നാല് ഗാനങ്ങൾ പാടിയിരിക്കുന്നത്. ബിജിഎം ദീക്ഷിത്, ഡിഐ മുഹമ്മദ് റിയാസ്, സോംഗ് പ്രോഗ്രാമിങ് റോഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്റ്റീഫൻ ചെട്ടിക്കൻ, എഡിറ്റർ സന്ദീപ് നന്ദകുമാർ, അസോസിയേറ്റ് ഡയറക്ടർ സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സഞ്ജു സൈമൺ മാക്കിൽ, ലൈൻ പ്രൊഡ്യൂസർ റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ് ശാലിൻ ഷീജോ, കുര്യൻ പഴേമ്പള്ളിയിൽ, സ്റ്റീഫൻ മലേമുണ്ടക്കൽ, മാത്യു മാപ്ലേട്ട്, ജോ സ്റ്റീഫൻ, ചീഫ് കോഡിനേറ്റർ ബെയ്ലോൺ അബ്രഹാം, മേക്കപ്പ് പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ് അനൂപ് ജേക്കബ്, കോസ്റ്റ്യൂംസ് അൽഫോൻസ് ട്രീസ പയസ്, റെക്കോഡിസ്റ്റ് രശാന്ത് ലാൽ മീഡിയ, ടൈറ്റിൽ സൂരജ് സുരൻ, പരസ്യകല ആർക്രീയേറ്റീവ്സ്, ഡിജിറ്റൽ പി ആർ ഒ- മനു ശിവൻ, പി ആർ ഒ- എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്