ചുവടുകളുമായി രജിഷ വിജയന്‍; 'മസ്‍തിഷ്‍ക മരണ'ത്തിലെ വീഡിയോ സോംഗ് എത്തി

Published : Jan 24, 2026, 10:49 PM IST
Komala Thaamara video song from Masthishka Maranam movie Rajisha Vijayan

Synopsis

സംവിധായകൻ കൃഷാന്ദിന്‍റെ പുതിയ ചിത്രമായ 'മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസി'ലെ 'കോമള താമര' എന്ന ഗാനം പുറത്തിറങ്ങി

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം: സൈമൺസ് മെമ്മറീസിലെ കോമള താമര എന്ന വീഡിയോ സോംഗ് പുറത്തെത്തി. ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കി. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആന്ദ്രേ റാപ് ആലപിച്ച ഗാനത്തിൻ്റെ അഡീഷണൽ വോക്കൽസ് അനിൽ ലാൽ. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. മസ്തിഷ്ക മരണം- എ ഫ്രാങ്കെന്‍ബെറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, 'ഗഗനചാരി' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ്‌ ചിത്രം അവതരിപ്പിക്കുന്നത്.

അണിയറയില്‍

ഡാൻസിങ് നിഞ്ച ടീം ആണ് "കോമള താമര" എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത്. പൈങ്കിളി എന്ന ചിത്രത്തിലെ 'ബേബി ബേബി', സൂക്ഷ്മദർശിനിയിലെ 'ദുരൂഹ മന്ദഹാസമേ', ദി പെറ്റ് ഡിറ്റക്റ്റീവിലെ 'തരളിത യാമം' എന്നീ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച് ഏറെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫി ടീം ആണ് ഡാൻസിങ് നിഞ്ച. നടി രജിഷ വിജയൻ ആദ്യമായി നൃത്തം ചെയ്യുന്ന ഗാനം കൂടിയാണിത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ, നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സരിഗമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരി റിലീസായി തിയേറ്ററുകളിലെത്തും.

ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, പിആർഒ- ശബരി.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രെന്റ് സെക്ടറാകാൻ ‘വയോജന സോമ്പി’; ഹനാൻ ഷായുടെ‘പ്രകമ്പന’ത്തിലെ ഗാനമെത്തി
ബോളിവുഡില്‍ വന്‍ അരങ്ങേറ്റവുമായി ഹിഷാം അബ്ദുള്‍ വഹാബ്; നിര്‍മ്മാണം സഞ്ജയ് ലീല ബന്‍സാലി, നായിക മൃണാള്‍ താക്കൂര്‍