ഒരിടവേളക്ക് ശേഷം വീണ്ടും 'ചിത്രവസന്തം'; കാത്തിരിപ്പിനൊടുവിൽ പെർഫ്യൂമിലെ ആദ്യ ഗാനമെത്തി

Web Desk   | Asianet News
Published : Nov 01, 2020, 09:45 PM ISTUpdated : Nov 01, 2020, 09:53 PM IST
ഒരിടവേളക്ക് ശേഷം വീണ്ടും 'ചിത്രവസന്തം'; കാത്തിരിപ്പിനൊടുവിൽ പെർഫ്യൂമിലെ ആദ്യ ഗാനമെത്തി

Synopsis

പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ​ഗാനം പുറത്ത് വിട്ടത്. 

ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര പാടിയ പെർഫ്യൂം എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെര്‍ഫ്യൂം' എന്ന പുതിയ സിനിമയില്‍ ചിത്രയും, പി.കെ സുനില്‍കുമാര്‍ കോഴിക്കോടും ചേര്‍ന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.  

പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ​ഗാനം പുറത്ത് വിട്ടത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. രാജേഷ് ബാബു കെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അഡ്വ. ശ്രീരഞ്ജിനിയാണ് ​ഗാനരചന. 

മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന- കെ പി  സുനില്‍, ക്യാമറ- സജേത്ത് മേനോന്‍, മറ്റ് ഗാനങ്ങളുടെ രചന ശ്രീകുമാരന്‍ തമ്പി, സുധി , സജിത്ത് കറ്റോട്, ഗായകര്‍- കെ എസ് ചിത്ര, പി കെ സുനില്‍കാമാര്‍ കോഴിക്കോട് ,രഞ്ജിനി ജോസ്, മധുശ്രീ നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, എഡിറ്റര്‍- അമൃത് ലൂക്ക, സൗണ്ട് ഡിസൈന്‍- പ്രബല്‍ കൂസും, പി ആര്‍ ഒ - പി ആര്‍ സുമേരന്‍. 

PREV
click me!

Recommended Stories

ദിലീപ് - മോഹൻലാൽ ടീമിൻ്റെ 'ഭ.ഭ. ബ'; ചിത്രത്തിലെ ആദ്യഗാനം പുറത്ത്, റിലീസ് ഡിസംബർ 18 ന്
ഗോപി സുന്ദറിന്‍റെ സംഗീതം; 'ഖജുരാഹോ ഡ്രീംസി'ലെ ഗാനമെത്തി