'എല്ലാ ഊരും നമ്മ റൂള്‍സ്'; പാടിത്തകര്‍ത്ത് ദളപതി, പിറന്നാള്‍ ദിനത്തില്‍ 'ലിയോ' ആദ്യ ഗാനം

Published : Jun 22, 2023, 07:06 PM IST
'എല്ലാ ഊരും നമ്മ റൂള്‍സ്'; പാടിത്തകര്‍ത്ത് ദളപതി, പിറന്നാള്‍ ദിനത്തില്‍ 'ലിയോ' ആദ്യ ഗാനം

Synopsis

സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി ഒരുക്കുന്ന ലിയോയിലെ ആദ്യ ഗാനം പുറത്തെത്തി. വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ ഗാനം എത്തുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. കോളിവുഡില്‍ നിരവധി ഹിറ്റ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ള അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്, ഒപ്പം അനിരുദ്ധും ഉണ്ട്. നാ റെഡി താ വരവാ എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ദൃശ്യങ്ങളില്‍ വിജയ്‍യുടെ അടിപൊളി ഡാന്‍സ് നമ്പര്‍ ആണ്. 

സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവരാണ് വിജയ്‍ക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും ലോകേഷിന്‍റേതാണ്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാതാവ് ലളിത് കുമാർ, സഹനിർമ്മാതാവ് ജഗദീഷ് പളനിസാമി, ബാനർ സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ കൊറിയോഗ്രഫി അൻപറിവ്, എഡിറ്റിംഗ് ഫിലോമിൻ രാജ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ്, വസ്ത്രാലങ്കാരം പല്ലവി സിംഗ്, ഏക ലഖാനി, പ്രവീൺ രാജ, സംഭാഷണ രചന ലോകേഷ് കനകരാജ്, രത്ന കുമാർ, ദീരജ് വൈദി, പബ്ലിസിറ്റി ഡിസൈന്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, ശബ്ദമിശ്രണം കണ്ണൻ ഗണപത്, പ്രൊഡക്ഷൻ കൺട്രോളർ കെടിഎസ് സ്വാമിനാഥൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാംകുമാർ ബാലസുബ്രഹ്മണ്യൻ, അസോസിയേറ്റ് ഡയറക്ടർ സന്തോഷ് കൃഷ്ണൻ, സത്യ, ഇമ്മാനുവൽ പ്രകാശ്, രോഹിത് സൂര്യ, കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിഞ്ഞോ, അസിസ്റ്റന്റ് കളറിസ്റ്റ് നെസിക രാജകുമാരൻ, ഡിഐ ഇജീൻ, ഒക്ടോബർ 19ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : സെറീനയോട് പൊട്ടിത്തെറിച്ച് റെനീഷ; വീണ്ടും സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൗസ്

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്