കേൾക്കൂ മനസ് നിറയട്ടെ; 'ദി വേ ടു ബെത്ലഹേം', ബധിര വിദ്യാര്‍ത്ഥികൾ ഒരുക്കിയ കരോൾ ഗാനം

Published : Dec 23, 2023, 09:41 PM IST
കേൾക്കൂ മനസ് നിറയട്ടെ; 'ദി വേ ടു ബെത്ലഹേം', ബധിര വിദ്യാര്‍ത്ഥികൾ ഒരുക്കിയ കരോൾ ഗാനം

Synopsis

കാലടി മണിക്കാമംഗലം സെന്റ് ക്ലെയര്‍ ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനം

കൊച്ചി: കാലടി മണിക്കാമംഗലം സെന്റ് ക്ലെയര്‍ ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനം ശ്രദ്ധയായമാകുന്നു. സിസ്റ്റർ ഫിൻസിറ്റ തളിയൻ എഫ്സിസി -യുടെ നേതൃത്വത്തിലുള്ള കുട്ടികൾ 2022 ലെ സ്റ്റേറ്റ് ലെവൽ ബധിര കലോത്സവത്തിൽ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനക്കാരാണ്.

സാബു ജോസഫ് കുടിയിരിപ്പിൽ രചനയും സംവിധാനം നിർവഹിച്ച ദ വേ ടു ബത്ലേഹേം എന്ന കരോൾ ഗാനത്തിന് സംഗീതം നൽകിയത് നിനോയ് വര്‍ഗീസാണ്. എസ് മ്യൂസിക്സ് എന്ന യുട്യൂബ് ചാനലിൽ ആണ് ഈ കരോൾ ഗാനം റീലിസ് ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്