'മാനം കത്തിയാളുമേ'; ഗോവിന്ദ് വസന്തയുടെ സംഗീതം, 'ആശ'യിലെ ഗാനമെത്തി

Published : Oct 06, 2026, 04:52 PM IST
Maanam Kathi song from Aasha starring Urvashi Joju George music by Govind Vasantha

Synopsis

ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സഫർ സനൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ഇതിവൃത്തം

ഉര്‍വശിയും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രീ റിലീസ് ശ്രദ്ധ നേടി എത്തിയ ചിത്രമായിരുന്നു ആശ. മികച്ച അഭിപ്രായം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മാനം കത്തിയാളുമേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ധന്യ സുരേഷ് ആണ്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. അനില രാജീവും ഗോവിന്ദ് വസന്തയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'ആശ'. കഥപറച്ചിലില്‍ നിരവധി അപ്രതീക്ഷിതത്വങ്ങള്‍ കാത്തു വച്ചിരിക്കുന്ന ചിത്രം സെപ്റ്റംബര്‍ 11 നാണ് തിയറ്ററുകളില്‍ എത്തിയത്. ഉർവശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തിൽ വിജയരാഘവനും ചിത്രത്തില്‍ എത്തുന്നു. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അങ്ങേയറ്റം സങ്കീർണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തിൽ ഉർ‍വശിയും ജോജുവും എത്തുന്നത്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും എറെ ചർച്ചയായിരുന്നു. ഉർവശിയുടെ വേറിട്ട വേഷപ്പകർച്ചയാണ് 'ആശ'യുടെ ഹൈലൈറ്റ്.

ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജ്ജും രമേഷ് ഗിരിജയും സഫ‍ർ സനലും ചേർന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്.

PREV
Read more Articles on
click me!

Recommended Stories

വന്‍ ഹൈപ്പില്‍ അന്ന് എത്തിയ 'ജോര്‍ജുകുട്ടി'; ദൃശ്യം 3 ടൈറ്റില്‍ ട്രാക്ക് വീഡിയോ
സംഗീതം, ആലാപനം മെജോ ജോസഫ്; 'ദി തേര്‍ഡ് മര്‍ഡറി'ലെ ഗാനമെത്തി