സംഗീതം, ആലാപനം മെജോ ജോസഫ്; 'ദി തേര്‍ഡ് മര്‍ഡറി'ലെ ഗാനമെത്തി

Published : Oct 05, 2026, 08:25 PM IST
Kaathangalkkappuram song from The Third Murder movie Sunil Ibrahim Mejjo Josseph

Synopsis

മെജോ ജോസഫ് സംഗീതം നൽകി ആലപിച്ച 'കാതങ്ങൾക്കപ്പുറം' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

സുനിൽ ഇബ്രാഹിമിന്‍റെ സംവിധാനത്തില്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഏറ്റവും പുതിയ ചിത്രം ദി തേർഡ് മർഡറിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. കാതങ്ങള്‍ക്കപ്പുറം എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. സംവിധായകന്‍റെ തന്നെ വരികള്‍ക്ക് മെജോ ജോസഫ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മെജോ ജോസഫ് ആണ് ഗാനം ആലപിച്ചിരിക്കുന്നതും. ഒരു ഇന്‍വെസ്റ്റിഗേഷന്‍- സൈക്കോളജിക്കല്‍ ത്രില്ലറായി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും നേടിയ ചിത്രങ്ങളായ റോയ്‌, അരികിൽ ഒരാൾ, ചാപ്‌റ്റേഴ്‌സ്, വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

സൈക്കോളജിക്കൽ ത്രില്ലർ ജോണറിൽ ഒരുങ്ങിയ ചിത്രം സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളമാണ് നിർമ്മാണം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ജോണി ആന്റണി, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, സജൽ സുദർശനൻ, അനന്യ, ലിയോണ ലിഷോയ്, ഫറാ ഷിബിലാ എന്നിവരാണ്‌ ദി തേർഡ് മർഡറിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സ്വർണലയ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, എഡിറ്റർ: വി. സാജൻ, കഥ: എം. എസ്. ഫൈസൽ ഖാൻ,സംഗീതം & പശ്ചാത്തല സംഗീതം: മെജോ ജോസഫ്,പ്രോജക്ട് ഡിസൈനർ: ഷിജു തമീൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്:അരുൺ വി. എസ്., മനാഫ് വള്ളക്കടവ്,പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഹൈൽ ഇബ്രാഹിം, അസോസിയേറ്റ് ഡയറക്ടേഴ്സ്: എം. ആർ. വിബിൻ, ഷമീർ എസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: ജിൻസ് ഭാസ്കർ,പ്രൊഡക്ഷൻ ഡിസൈൻ: എം. ബാവ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: എ. ബി. ജുബിൻ, സൗണ്ട് മിക്സിങ് : വിനോദ് പി ശിവറാം, കോസ്റ്റ്യൂംസ്: അക്ഷയ പ്രേംനാഥ്ഡി .ഐ. പ്രൊഡ്യൂസർ: രമേഷ് സി. പി, വി.എഫ്.എക്സ്: ഐ. വി. എഫ്.എക്സ്, കൊച്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്:പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം,സ്റ്റിൽസ് : ഷാലു പേയാട്, പബ്ലിസിറ്റി: ഫണൽമീഡിയ, ദുബായ്, പി ആർ ഒ : പ്രതീഷ് ശേഖർ.

PREV
Read more Articles on
click me!

Recommended Stories

അനൂപ് മേനോൻ ചിത്രം 'ചിര'ത്തിലെ വീഡിയോ ​ഗാനം എത്തി, റിലീസ് ഒക്ടോബർ 9ന്
വിജയ് സേതുപതി നായകനായ 'ബത്ത'യുടെ ജൂക്ക്ബോക്സ് പുറത്ത്