major movie song : മനം നിറച്ച് 'പൊന്മലരേ'; മേജർ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Published : Jan 07, 2022, 03:51 PM IST
major movie song : മനം നിറച്ച് 'പൊന്മലരേ'; മേജർ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

Synopsis

ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  യുവതാരമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ ആയി വേഷമിടുന്നു. 

2008ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (major sandeep unnikrishnan) ജീവിത കഥ പറയുന്ന ചിത്രമാണ് മേജർ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രണയകാലം പറയുന്ന ‘പൊൻ മലരേ’ എന്ന മനോഹര മെലഡിയാണ് പ്രേക്ഷകർക്കരികിലെത്തിയത്. സാം മാത്യു എ.ഡി വരികൾ കുറിച്ച പാട്ടിന് ശ്രീചരണ്‍ പക്കാല ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്‌റാൻ ആണ്. 

ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  യുവതാരമായ അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ ആയി വേഷമിടുന്നു. ശോഭിത ധൂലിപാല, സായി മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണു മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും മേജർ റിലീസ് ചെയ്യുന്നുണ്ട്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടൈൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷനൽ പ്രൊഡക്‌ഷൻസും ചേർന്നാണ് ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായി ചിത്രമൊരുക്കുന്നത്

PREV
click me!

Recommended Stories

ഷഹബാസ് അമന്‍റെ ആലാപനം; 'മിണ്ടിയും പറഞ്ഞും' സോംഗ് എത്തി
'കണ്ടെടാ ആ പഴയ നിവിനെ..'; ​തകർപ്പൻ ഡാൻസുമായി പ്രീതി മുകുന്ദും; 'സർവ്വം മായ'യിലെ ആദ്യ​ഗാനം ഹിറ്റ്